Quantcast

വെറുതെ കൊറിച്ചോളൂ... നിലക്കടല ദിവസവും കഴിച്ചാല്‍ ഏറെയുണ്ട് ഗുണങ്ങള്‍

നിലക്കടലയില്‍ അവശ്യ പോഷകങ്ങള്‍ ഏറെയുണ്ട്

MediaOne Logo

Web Desk

  • Published:

    27 Aug 2023 1:40 PM GMT

Health Benefits ,Eating Peanuts Daily,Health Benefits Of Eating Peanuts, Peanut Health Benefits,നിലക്കടല,നിലക്കടല ദിവസവും കഴിക്കാമോ,നിലക്കടലയുടെ ആരോഗ്യഗുണം, നിലക്കടല എന്നും കഴിക്കാമോ, നിലക്കടലയും ഹൃദയാരോഗ്യവും
X

നിലക്കടല ഇഷ്ടമില്ലാത്തവരാണുള്ളത്... ബീച്ചിലോ പാർക്കിലോ പോകുമ്പോൾ കടല കൊറിക്കാൻ പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഇവയുടെ ആരോഗ്യഗുണം പലർക്കും അറിയില്ല. നിലക്കടല കഴിച്ചാൽ കൊളസ്‌ട്രോൾ വരുമെന്ന പേടി കാരണം പലരും ഇത് കഴിക്കാറില്ല. നിലക്കടല അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ്, അവ ദിവസവും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കും. കുറഞ്ഞ അളവിൽ നിലക്കടല കഴിച്ചാൽ ഒരുപാട് ഗുണങ്ങളുണ്ട്...അവ ഏതൊക്കെയാണെന്ന് നോക്കാം...

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ബി വിറ്റാമിനുകൾ, വിറ്റാമിൻ ഇ , മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം പോലുള്ള ധാതുക്കൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് നിലക്കടല.

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ നിലക്കടലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. നിലക്കടലയിലെ ഉയർന്ന അളവിലുള്ള റെസ്വെറാട്രോൾ പോലുള്ള ആന്റിഓക്സിഡന്റുകൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

നിലക്കടല കഴിക്കുന്നത് വഴി കുറേ നേരത്തേക്ക് വയറുനിറഞ്ഞതായി തോന്നും. നിലക്കടലയിലെ നാരുകളും പ്രോട്ടീനുകളുമാണ് ഇതിന് സഹായിക്കുന്നത്. ഇതുമൂലം കൂടുതൽ ഭക്ഷണം കഴിക്കുന്നത് തടയുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും അമിത വണ്ണം കുറക്കാനും ഇത് സഹായിക്കുന്നു.

പ്രമേഹ രോഗികള്‍ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. നിലക്കടലയില്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്.നിലക്കടലയിലെ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നിരുന്നാലും പ്രമേഹ രോഗികള്‍ നിലക്കടല കഴിക്കുന്നതിന് മുമ്പ് ഡോക്ടർമാരുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.

അതേസമയം, നിലക്കടല അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. സ്ഥിരമായി മരുന്ന് കുടിക്കുന്നവരോ,അലർജിയുള്ളവരോ നിലക്കടല കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം കൂടി സ്വീകരിക്കണം.

TAGS :

Next Story