Quantcast

കുരുവിലും തോലിലും നിറത്തിലും വരെ ഗുണങ്ങൾ; മുന്തിരിയെ നിസ്സാരമായി കാണണ്ട

1600-ലധികം സംയുക്തങ്ങളാണ് ഈ കുഞ്ഞൻപഴത്തിൽ അടങ്ങിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-09 05:19:49.0

Published:

9 Jan 2023 5:05 AM GMT

കുരുവിലും തോലിലും നിറത്തിലും വരെ ഗുണങ്ങൾ; മുന്തിരിയെ നിസ്സാരമായി കാണണ്ട
X

മുന്തിരി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ? സാധ്യതയില്ല. എങ്കിലും അതിന്റെ ഗുണങ്ങളെ കുറിച്ച് ഭൂരിഭാഗം പേർക്കും വലിയ അറിവുണ്ടാവില്ല. പണ്ടു കാലം മുതൽക്കെ പലരോഗങ്ങൾക്കുമുള്ള മരുന്നുകളില്‍ മുന്തിരിയെ ഉൾപ്പെടുത്താറുണ്ടായിരുന്നു. 1600-ലധികം സംയുക്തങ്ങളാണ് ഈ കുഞ്ഞൻ പഴത്തിൽ അടങ്ങിയിരിക്കുന്നത്. മുന്തിരിയിൽ എന്തൊക്കെ ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് നോക്കാം.

ഹൃദയത്തിന്റെ ആരോഗ്യം


പൊട്ടാസ്യത്തിന്റെ ഉറവിടമാണ് മുന്തിരി. ഉയർന്ന അളവിലുള്ള രക്തസമ്മർദം കുറയ്ക്കാനും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ തടയാനും മുന്തിരി സഹായിക്കും. മിക്ക ആളുകൾക്കും പോഷകം വേണ്ടത്ര ലഭിക്കുന്നില്ല. കുട്ടികൾക്കായാൽ പോലും സ്‌നാക്‌സായി മുന്തിരി കൊടുത്തയക്കുന്നത് നല്ലതാണ്.

ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം

മുന്തിരിയുടെ വിത്തുകളിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മിനുസമാർന്നതും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നു. മുന്തിരിയുടെ മറ്റു ഘടകങ്ങൾ മുഖക്കുരു തടയാനും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് മുടി വളരാനും സഹായിക്കുന്നു.

രോഗപ്രതിരോധ സംവിധാനവും നേത്ര സംരക്ഷണവും


മുന്തിരിയിലെ പ്രകൃതിദത്ത രാസവസ്തുക്കൾ തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങളെ തടയാൻ മുന്തിരി സഹായിക്കുന്നു. അതിനാൽ ഭക്ഷണത്തിൽ മുന്തിരി ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് വിദഗ്ദർ പറയുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ്വെറാട്രോൾ എന്ന സംയുക്തം അണുക്കൾക്കെതിരെ പോരാടി രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു.

മലബന്ധം തടയുന്നു

മുന്തിരിയിലെ ഉയർന്ന ജലാംശം ദഹനവ്യവസ്ഥയെ കൂടുതൽ സുഗമമായി പ്രവർത്തിപ്പിക്കാൻ സഹായിക്കും. മുന്തിരിയിൽ ലയിക്കാത്ത നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലമൂത്ര വിസർജനം എളുപ്പമാക്കുന്നു.

നല്ല ഉറക്കം നൽകുന്നു


മുന്തിരിയുടെ തോലിൽ ഉറക്കം മെച്ചപ്പെടുത്തുന്ന മെലറ്റോണിൻ എന്ന രാസവസ്തു ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം നൽകാനും മാനസികാവസ്ഥ മെച്ചപ്പെടുത്താു സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

ലോ ഗ്ലൈസെമിക് ഇൻഡക്‌സ് അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിക്കാനുള്ള കഴിവ് മുന്തിരിക്കുണ്ട്. അതിനാൽ പ്രമേഹം ഉള്ളവർക്ക് കൂടി കഴിക്കാവുന്ന നല്ലൊരു പഴമാണ് മുന്തിരി. അവയ്ക്ക് നിറം നൽകുന്ന പോളിഫെനോളുകൾ ടൈപ്പ് 2 പ്രമേഹം തടയാനും സഹായിക്കും.

കാൻസറിനെ പ്രതിരോധിക്കുന്നു


മുന്തിരിയിലെ ആന്റിഓക്സിഡന്റുകൾ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. വായ, ശ്വാസകോശം, തൊണ്ട, പാൻക്രിയാസ്, വൻകുടൽ തുടങ്ങിയ ഇടങ്ങളിലുണ്ടാകുന്ന കാൻസറുകളിൽ നിന്ന് നമ്മളെ സംരക്ഷിക്കുന്നു. മുന്തിരി ജ്യൂസ് നല്ലതാണെങ്കിലും പഞ്ചസാര കൂടുതലായി ചേർക്കുന്നതിനാൽ അധികം കഴിക്കാത്തതാണ് ഗുണകരം. കൂടാതെ മുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ജ്യൂസടിക്കുമ്പോൾ അവ നഷ്ടപ്പെടുന്നു.

TAGS :

Next Story