Quantcast

ദിവസവും ഈത്തപ്പഴം കഴിക്കുന്നവരാണോ?; കുരു മാത്രം കളഞ്ഞാൽ പോര, ഇതുകൂടി നോക്കണം- മുന്നറിയിപ്പുമായി ഡോക്ടര്‍

ഈത്തപ്പഴത്തിൽ ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി ധാതുക്കൾ അടങ്ങിയിട്ടുണ്ട്

MediaOne Logo
ദിവസവും ഈത്തപ്പഴം കഴിക്കുന്നവരാണോ?; കുരു മാത്രം കളഞ്ഞാൽ പോര, ഇതുകൂടി നോക്കണം- മുന്നറിയിപ്പുമായി ഡോക്ടര്‍
X

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് ഈത്തപ്പഴം. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, നിരവധി അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഈത്തപ്പഴം ദഹനത്തിനും ഹൃദയസംബന്ധമായ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാൻ പോലും വളരെ നല്ലതാണ്. ദിവസവും രണ്ട് ഈന്തപ്പഴം വീതം കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.ചിലര്‍ ഈത്തപ്പഴം കഴുകി കരു കളഞ്ഞ് നേരെ വായയിലേക്ക് ഇടുകയാണ് പതിവ്. എന്നാല്‍ ഇങ്ങനെയാണ് ഈത്തപ്പഴം കഴിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഈത്തപ്പഴത്തിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തരത്തിൽ പൂപ്പൽ ഉണ്ടാകാറുണ്ടെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. കുനാൽ സൂദ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെ പറയുന്നു. ഈത്തപ്പഴം കഴിക്കുന്നതിന് മുൻപ് ഇവ കീറി പരിശോധിക്കുന്നത് ഫംഗസ് ബാധ കണ്ടെത്താനും അതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഈത്തപ്പഴത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവും ഈർപ്പവുമാണ് ഫംഗസും പൂപ്പലും വളരാൻ അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഉയർന്ന ആസിഡ് അടങ്ങിയ ഭക്ഷണങ്ങളിലും പൂപ്പൽ നന്നായി വളരുന്നു. ഇവ ഉത്പാദിപ്പിക്കുന്ന സ്പോറുകളാണ് പൂപ്പലിന് പച്ച, വെള്ള, കറുപ്പ് അല്ലെങ്കിൽ ചാരനിറം നൽകുന്നത്. ഇവയ്ക്ക് ഭക്ഷണത്തിന്റെ ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന നൂൽ പോലെയുള്ള വേരുകളുണ്ട്, ഇത് മൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ സാധിക്കൂ.

പൂപ്പലുകള്‍ ശരീരത്തിലെത്തിയാല്‍?

പൂപ്പലുകൾ പലതരത്തിലുണ്ട്. ചിലത് ദോഷകരമല്ല, ചിലത് അലർജിക്ക് കാരണമാകാം, എന്നാൽ മറ്റു ചിലതാകട്ടെ അതീവ അപകടകരമായ വിഷവസ്തുക്കൾ ഉത്പാദിപ്പിക്കുന്നവയാണ്. ചിലപ്പോൾ പൂപ്പൽ ബാധിച്ച ഭക്ഷണം കഴിച്ചാൽ ഒന്നും സംഭവിക്കാറില്ല, മാത്രമല്ല ചിലതരം പൂപ്പലുകൾ ഗുണകരവുമാണ്. ഉദാഹരണത്തിന്, കൂൺ സാങ്കേതികമായി ഫംഗസ് വിഭാഗത്തിൽപ്പെട്ടതാണ്, കൂടാതെ 'ബ്ലൂ ചീസ്' നിർമ്മിക്കുന്നത് ഒരു പ്രത്യേക തരം പൂപ്പൽ ഉപയോഗിച്ചാണ്.

എന്നാല്‍ ഈത്തപ്പഴത്തില്‍ കാണപ്പെടുന്നതുപോലെയുള്ള ചില പൂപ്പലുകൾ വയറിളക്കത്തിനും ഛർദിക്കും കാരണമാകുന്ന മൈകോടോക്സിനുകൾ എന്ന വിഷപദാർഥങ്ങളായി മാറുകയും ചെയ്യും.

പൂപ്പൽ അലർജിയുടെ ലക്ഷണങ്ങൾ

പൂപ്പൽ മൂലമുണ്ടാകുന്ന അലർജിയുടെ ലക്ഷണങ്ങൾ മറ്റ് ശ്വാസകോശ സംബന്ധമായ അലർജികൾക്ക് സമാനമാണ്.

മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്

ശ്വാസംമുട്ടൽ അല്ലെങ്കിൽ കഫക്കെട്ട്

കണ്ണുകളിലോ തൊണ്ടയിലോ ഉണ്ടാകുന്ന ചൊറിച്ചിൽ

ചുമയും തുമ്മലും

തലവേദന

ചർമ്മത്തിലുണ്ടാകുന്ന തിണർപ്പ്

നിങ്ങൾക്ക് ആസ്ത്മ ഉണ്ടെങ്കിൽ പൂപ്പൽ അലർജി അത് വർധിപ്പിക്കാൻ കാരണമാകും. ചിലതരം പൂപ്പലുകൾ ഇടക്കിടക്ക് പനി പോലെയോ ശാരീരിക അസ്വസ്ഥതകള്‍ക്കോ ഇടയാക്കും. മറ്റു ചിലതാകട്ടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന കടുത്ത അലർജി, ശ്വാസകോശ അണുബാധ അല്ലെങ്കിൽ അനഫിലാക്സിസ് പോലുള്ള ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമാകാം. ശ്വാസനാളം, ചർമ്മം അല്ലെങ്കിൽ കുടൽ എന്നിവയിലൂടെ നിങ്ങളുടെ ശരീരത്തിന് മൈകോടോക്സിനുകളെ ആഗിരണം ചെയ്യാൻ കഴിയും.

എന്തുകൊണ്ട് ദിവസവും ഈന്തപ്പഴം കഴിക്കണം?

ഈത്തപ്പഴത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. കൃത്യമായി ഈന്തപ്പഴം കഴിക്കുന്നത് തലച്ചോറിലെ വീക്കം ഉണ്ടാക്കുന്ന ഘടകങ്ങളെ കുറയ്ക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഈത്തപ്പഴത്തിൽ ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം) പോലുള്ള അസ്ഥിസംബന്ധമായ രോഗങ്ങളെ തടയുന്നു.

എല്ലാ ഈത്തപ്പഴത്തിലും പൂപ്പല്‍ ഉണ്ടാകണമെന്നില്ല. വാങ്ങുന്ന സമയത്ത് ഏറ്റവും ഫ്രഷായ ഈത്തപ്പഴം തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഏത് ഈത്തപ്പഴമാണെങ്കിലും കുരു കളഞ്ഞ് ഉള്‍ഭാഗം പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രം കഴിക്കാനും ശ്രദ്ധിക്കുക.

TAGS :

Next Story