മുടി നരക്കുന്നത് പ്രായമാകുന്നതിന്റെ മാത്രം ലക്ഷണമല്ല; കാരണങ്ങൾ ഇവയുമാകാം

ഭക്ഷണം അടക്കമുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് അകാല നരക്ക് ഫലപ്രദമാകും

MediaOne Logo

Web Desk

  • Updated:

    2022-09-20 13:37:26.0

Published:

20 Sep 2022 1:37 PM GMT

മുടി നരക്കുന്നത് പ്രായമാകുന്നതിന്റെ മാത്രം ലക്ഷണമല്ല; കാരണങ്ങൾ ഇവയുമാകാം
X

ചെറുപ്പക്കാർ പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അകാലനര. മുടിയുടെ നിറത്തിലുണ്ടാകുന്ന മാറ്റം പ്രായമാകുന്നതിന്റെ സ്വാഭാവിക ലക്ഷണമാണെങ്കിലും ചില ആളുകളിൽ വളരെ നേരത്തെ തന്നെ ഇത് കാണപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? മുടി നരക്കുന്നത് പൂർണമായും നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും ചിലപ്പോഴൊക്കെ നമ്മുടെ ജീവിതശൈലിയിലെ മാറ്റം നരക്ക് കാരണമാകാറുണ്ട്. ഭക്ഷണം അടക്കമുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് അകാല നരക്ക് ഫലപ്രദമാകും.

പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ അകാലനരയുടെ കാരണങ്ങൾ വ്യക്തമാക്കുന്നു. അവ പരിശോധിക്കാം. പിഗ്മെന്റേഷൻ ക്രമാനുഗതമായി കുറയുന്നതാണ് മുടിയുടെ നിറം മാറുന്നതിന് കാരണം. മുടിയുടെ വേരിൽ മെലാനിൻ ഉൽപാദനം കുറയുകയും പിഗ്മെന്റില്ലാതെ പുതിയ രോമങ്ങൾ വളരുകയും ചെയ്യുമ്പോഴാണ് നര ഉണ്ടാകുന്നത്.

  • പാരമ്പര്യം

മാതാപിതാക്കളിൽ നിന്നോ മുത്തശ്ശൻ, മുത്തശ്ശി എന്നിവരിൽ നിന്നോ പാരമ്പര്യമായി അകാല നര ലഭിച്ചേക്കാം.

  • പ്രോട്ടീന്റെ അഭാവം

ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മുടി നേരത്തെ നരക്കുന്നതിന് കാരണമായേക്കാം. മുടിയുടെ നിറത്തിനും വളർച്ചക്കും വേണ്ട പ്രധാന ഘടകം പ്രോട്ടീനാണ്. അത് ലഭിക്കാതെ വരുമ്പോഴാണ് നര അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

  • സമ്മർദ്ദം

ശാരീരികം മാത്രമല്ല, മാനസികാരോഗ്യവും ഒരുപോലെ പ്രധാനമാണ്. സമ്മർദ്ദമുള്ള ജീവിതം നയിക്കുന്നവർക്ക് അകാല നരയടക്കം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

  • ചായ, കാപ്പി, മദ്യം

അമിത മദ്യപാനം പോലെ തന്നെ അപകടകരമാണ് അമിതമായ ചായയുടെയും കാപ്പിയുടെയും ഉപയോഗം. ഇവ രോമകൂപങ്ങളിൽ എത്തുന്ന ഈർപ്പവും പോഷകങ്ങളും കുറക്കാൻ ഇടയാക്കും. അതുപോലെ തന്നെ മൈദ, പഞ്ചസാര, വറുത്തതും എരിവും അസിഡിറ്റി ഉള്ളതുമായ ഭക്ഷണങ്ങൾ എന്നിവയുടെ അമിത ഉപയോഗവും അകാല നരക്ക് കാരണമാകും.

  • മെലാനിൻ ഉൽപാദന കുറവ്

കോപ്പർ, സെലിനിയം, ഇരുമ്പ്, കാൽസ്യം തുടങ്ങിയ സുപ്രധാന ധാതുക്കളുടെയും ബി 12, ഫോളിക് ആസിഡ് തുടങ്ങിയ വിറ്റാമിനുകളുടെ അഭാവവും മെലാനിന്റെ ഉൽപാദനം കുറയുന്നതിന് കാരണമാകും. ഇത് മുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടാൻ ഇടയാക്കും.

TAGS :
Next Story