Quantcast

മയോണൈസിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

മയോണൈസിൽ മുട്ടയിൽ ഉണ്ടാകുന്ന സാൽമൊണെല്ല എന്ന ബാക്ടീരിയ ധാരാളമായി അടങ്ങിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-10-26 08:31:01.0

Published:

26 Oct 2022 8:27 AM GMT

മയോണൈസിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍
X

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മയോണൈസ്. സാൻഡ്‌വിച്ചുകളിലും കമ്പോസ് ചെയ്‌ത സാലഡുകളിലും ഫ്രഞ്ച് ഫ്രൈകളിലും സാധാരണയായി ഉപയോഗിക്കുന്ന കട്ടിയുള്ള തണുത്ത കെച്ചപ്പ് അല്ലെങ്കിൽ ഡ്രസിങ് ആണ് മയോന്നൈസ്. മലയാളിയുടെ മാറുന്ന ഫാസ്റ്റ് ഫുഡ് ശീലത്തിലും മയോണൈസ് ഒഴിവാക്കാനാവാത്ത വിഭവമായി മാറിയിരിക്കുന്നു. എന്നാൽ ഈ മയോണൈസിൽ ചില അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

പച്ച മുട്ടയിൽ ഓയിൽ ചേർത്തുണ്ടാക്കുന്ന മയോണൈസിൽ മുട്ടയിൽ ഉണ്ടാകുന്ന സാൽമൊണെല്ല എന്ന ബാക്ടീരിയ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകള്‍ പനി, ഛർദ്ദി, വയറിളക്കം, കഠിനമായ വയറുവേദന, നിർജ്ജലീകരണം എന്നിവ ഉണ്ടാകാൻ കാരണമാകും. അതിനാൽ മയോണൈസ് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക.

ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുള്ളതിനാൽ അമിതവണ്ണവും കൊളസ്ട്രാളും ഉള്ള ആളുകള്‍ മയോണൈസ് കഴിക്കുന്നത് നല്ലതല്ല.

TAGS :

Next Story