Quantcast

കുട്ടികൾക്ക് ദിവസം എത്ര സമയം മൊബൈൽ ഫോൺ അനുവദിക്കാം

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ഇന്ന് സമൂഹത്തിൽ വിലക്കപ്പെട്ടിട്ടാല്ലാത്ത ലഹരിയാണ്

MediaOne Logo

Web Desk

  • Updated:

    2022-03-25 07:13:18.0

Published:

25 March 2022 7:04 AM GMT

കുട്ടികൾക്ക് ദിവസം എത്ര സമയം മൊബൈൽ ഫോൺ അനുവദിക്കാം
X

ഇന്നത്തെ കാലത്തെ കുട്ടികളിൽ കാണുന്നതും അടുത്ത തലമുറ നേരിടാൻ പോവുന്നതുമായ പ്രധാന പ്രശ്‌നമാണ് കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം. സ്‌കൂൾ കഴിഞ്ഞ് വരുന്ന കുട്ടികൾ പോലും ആദ്യം ഓടിയെത്തുന്നത് മൊബൈൽ ഫോണിന്റെ അരികിലേക്കാണ്. ലോക്ഡൗൺ കാലത്ത് കുട്ടികൾ ഏറെയും നേരം ചെലവഴിച്ചത് മൊബൈൽ ഫോണിലായിരിക്കും. ഇനി ചെറിയ കുഞ്ഞുങ്ങളുടെ കാര്യമെടുത്താലോ അവർക്ക് ഭക്ഷണം നൽകാനും അവരെ ഉറക്കാനും മാതാപിതാക്കൾ ആശ്രയിക്കുന്നത് ഇതേ മൊബൈൽ ഫോണിനെ തന്നെ. എന്നാൽ ഇതിന്റെ പരിധിയെ കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ. ഇതിനും വേണം അൽപം നിയന്ത്രണം. അത് എന്തൊക്കെയാണെന്ന് നോക്കാം.

നമ്മുടെ ശരീരത്തിലെ ഈർജവും ഉൻമേഷവും നിലനിർത്തുന്നത് തലച്ചോറിൽ നിന്നും പുറപ്പെടുവിക്കുന്ന ഡോപോമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ ആണ്. നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഈ ഡോപോമിൻ റീലീസ് ആവുന്നു. ഉദാഹരണത്തിന്, ലഹരി വസ്തുക്കളുടെ ഉപയോഗം, അശ്ലീല വീഡിയോകൾ കാണുന്നത്, ഇഷ്ടപ്പെട്ട വീഡിയോ ഗെയിമുകളുടെ ഉപയോഗം തുടങ്ങിയവ ശരീരത്തിലെ ഡോപോമിൻ പെട്ടന്ന് തന്നെ റിലീസ് ചെയ്യാൻ കാരണമാവുന്നു.

എന്നാൽ മറ്റു രണ്ടു കാര്യങ്ങളെ അപേക്ഷിച്ച് മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ഇന്ന് സമൂഹത്തിൽ വിലക്കപ്പെട്ടിട്ടാല്ലാത്ത ലഹരിയാണ്. ദൈന്യ ദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ് മൊബൈൽ ഫോൺ എങ്കിലും, ഇതിന്റെ ഉപയോഗത്തിൽ നിന്ന് കുട്ടികളെ ഒരു പരിധി വരെ കുറച്ചു കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്.

1. ഒന്നു മുതൽ മൂന്ന് വയസു വരെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാൻ പാടില്ല


മുന്ന് വയസിൽ തഴെയുള്ള കുട്ടികൾക്ക് അവർ കാണുന്നതോ മനസിലാക്കുന്നതോ ആയ കാര്യങ്ങൾ തലച്ചോറിൽ ശേഖരിച്ചു വയ്ക്കാനുള്ള കഴിവ് കുറവായിരിക്കും. അതുകൊണ്ടാണ് ചെറുപ്പ കാലത്തെ പല കാര്യങ്ങലും ഓർമയിലുണ്ടെങ്കിലും മൂന്ന് വയസിൽ താഴെയുള്ള കാര്യങ്ങൾ ഒർത്തെടുക്കാൻ കഴിയാത്തത്. തലച്ചോറിൽ ഓർമയുടെ ഭാഗം വളർന്നു വരുന്ന പ്രയാമായതിനാൽ കുട്ടികൾ വാശി പിടിക്കുന്ന സമയത്ത് പെട്ടന്ന് തന്നെ മൊബൈൽ ഫോൺ കൊടുക്കുന്നത് അവരുടെ ബുദ്ധി ശേഷിയെ കാര്യമായി ബാധിക്കും. കാര്യങ്ങൾ മനസിലാക്കാനുള്ള അവരുടെ കഴിവ് ഇല്ലാതാവുന്നതിലൂടെ അവരുടെ പിടിവാശി കൂടുകയും വീടുകളിൽ നിന്നുപോലും ഇത്തരം കുട്ടികൾ അകന്നു പോകാൻ കാരണമാവുകയും ചെയ്യുന്നു.

2. 3 മുതൽ 8 വയസുവരെയുള്ളവർക്ക് എത്ര സമയം ഫോൺ അനുവദിക്കാം


മൂന്ന് മുതൽ 8 വയസുവരെയുള്ളവർക്ക് പരമാവധി അര മണിക്കൂർ മാത്രമേ ഫോൺ അനുവദിക്കാവു. കാരണം തലച്ചാറിന്റെ ഇടതു വശമാണ് ഒരാളുടെ ബുദ്ധിപരമായ കഴിവുകൾ വളർത്തുന്നതും അതിനെ നിയന്ത്രിക്കുന്നതുമായ ഭാഗം. ഗണിത ശാസ്ത്രം, മറ്റു ശാസ്ത്ര വിഷയങ്ങൾ തുടങ്ങിയവയിലും മറ്റുു കാര്യങ്ങളിലും ബുദ്ധി കൂടുതൽ ഉപയോഗിക്കണമെങ്കിൽ തലച്ചോറിന്റെ ഇടതു ഭാഗത്തിന്റെ വളർച്ച അത്യാവശ്യമാണ്. എന്നാൽ ഇടതു ഭാഗത്തെ അപേക്ഷിച്ച് നമ്മൾ കൂടുതലും വലതു ഭാഗമായിരിക്കും ഉപയോഗിക്കുക. ഇടതു ഭാഗത്തെ അപേക്ഷിച്ച് വലതു ഭാഗത്താണ് കൂടുതൽ ഉല്ലാസ കരമായ നിമിഷങ്ങളെ വാർത്തെടുക്കുന്നത്.

അതു കൊണ്ട് തന്നെ കൂടുതലായി മൊബൈൽ ഫോൺ ഉപയാഗിക്കുന്നവരിൽ വലതുവശം കൂടുതൽ വളർച്ച പ്രാപിക്കുകയും ഇടതുവശത്തിന്റെ വളർച്ച കുറയുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർക്ക് ജീവിതത്തിൽ സ്വന്തമായി ഒരു തീരുമാനം എടുക്കാൻ സാധിക്കില്ലെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരക്കാർക്ക് കാര്യങ്ങൾ കൃത്യമായി മനസിലാക്കി എടുക്കാൻ സാധിക്കില്ല. കൂടാതെ സയൻസ് വിഷങ്ങളോടുള്ള താൽപര്യവും അതുമായി ബന്ധപ്പെട്ട ഗ്രഹണ ശേഷിയും കുറവായിരിക്കും. അതു കൊണ്ടാണ് ഈ പ്രായത്തിനിടയിലുള്ളവർക്ക് മൊബൈൽഫോൺ ഒരു ദിവസം അരമണിക്കൂറിൽ കൂടുതൽ നൽകാൻ പാടടില്ല എന്നു പറയുന്നത്.

3. 8 മുതൽ 16 വയസുവരെയുള്ളവർക്ക് ഒരു മണിക്കൂർ മൊബൈൽ അനുവദിക്കാം


കുട്ടികളുടെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം മൂലം കൃത്യസമയത്ത് പ്രധാന കാര്യങ്ങൾ ചെയ്ത് തീർക്കണമെന്ന തീരുമാനം ഇല്ലാതാവുന്നു. ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ കടമ എന്നതിലുപരി ഇതിനെ മനസിലാക്കണം എന്ന ബോധ്യം അവരിൽ നഷ്ടപ്പെടുന്നു. അതു കൊണ്ട് തന്നെ അൽപ നേരത്തേക്കുള്ള വീഡിയോ ഗെയിം ദിവസങ്ങൾ കൂടും തോറും രാത്രി-പകൽ എന്ന വ്യത്യാസമില്ലാതെ തുടരുന്നു. മാത്രമല്ല മണിക്കൂറുകളോളം അവരുടെ മനസിൽ മറ്റൊരു ചിന്തയും കടന്നു വരാതിരിക്കുന്നു.

ഇത് മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ


. ഉറക്കം കുറവ് ഉണ്ടാകുന്നു

. മറ്റുള്ളവരിൽ നിന്നും അകലാൻ ശ്രമിക്കുന്നു.

. ഭക്ഷണത്തിനോടു പോലും വിരക്തി കണിക്കുന്നു

. വാശി, ദേശ്യമ സമ്മർദം എന്നിവ ഇത്തരം കുട്ടികളിൽ വർധിക്കുന്നു

. തലവേദന കഴുത്തു വേദന എന്നിവ ക്രമേണ അനുഭവപ്പെടുന്നു.

രക്ഷിതാക്കൾക്ക് എന്തൊക്കെ നിയന്ത്രിക്കാം?

. കുട്ടികളുടെ ഫോണിൽ എന്തൊക്കെ ആപ്ലിക്കേഷനാണുള്ളത്, ഓരോ ആപ്ലിക്കേഷനും കുട്ടികൾ എത്ര സമയം ഉപയോഗിക്കുന്നുണ്ട് എന്നും രക്ഷിതാക്കൾക്ക് കാണാം. ആപ്ലിക്കേഷനുകളുടെ നിയന്ത്രണം രക്ഷിതാക്കൾക്കായിരിക്കും. ഇതുവഴി ഏതൊക്കെ ആപ്ലിക്കേഷൻ, എത്ര സമയം ഉപയോഗിക്കണമെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം.

. കുട്ടികൾ ഏതൊക്കെ സമയങ്ങളിൽ ഫോൺ ഉപയോഗിക്കണമെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം. കുട്ടികളുടെ ഫോൺ ഓൺചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും.

. കുട്ടികളുടെ ഫോണിരിക്കുന്ന ലൊക്കേഷൻ രക്ഷിതാക്കൾക്ക് കാണാൻ സാധിക്കും.

. കുട്ടികൾ എത്രസമയം ഫോൺ ഉപയോഗിക്കണമെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം. ഏതൊക്കെ സമയം മുതൽ ഏതൊക്കെ സമയം വരെ.

. കുട്ടികൾ അവരുടെ ഫോണിലോ ടാബിലോ ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ രക്ഷിതാവിന്റെ ഫോണിൽ നോട്ടിഫിക്കേഷൻ വരും. അനാവശ്യ ആപ്പുകളാണെങ്കിൽ അനുമതി നൽകാതിരിക്കാൻ സാധിക്കും.

TAGS :

Next Story