വിഷാദം പിടിമുറുക്കുന്നുണ്ടോ?; കാരണം ഇതാകാം

കൗമാരക്കാരായ കുട്ടികളിൽ വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങൾ വർധിക്കുന്നുണ്ടെന്നാണ് പഠനം

MediaOne Logo

Web Desk

  • Updated:

    2022-11-20 15:12:54.0

Published:

20 Nov 2022 3:10 PM GMT

വിഷാദം പിടിമുറുക്കുന്നുണ്ടോ?; കാരണം ഇതാകാം
X

ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ വായുമലിനീകരണം വൻ തോതിൽ വർധിച്ചിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാസ്‌ക് ധരിച്ചല്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. വായു മലിനീകരണം ശ്വാസകോശ ക്യാൻസറിനും കാരണമാകുന്നുണ്ട്. ശരീരത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങൾ ആളുകളുടെ മാനസികാരോഗ്യത്തിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

കൗമാരക്കാരായ കുട്ടികളിൽ വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങൾ വർധിക്കുന്നുണ്ടെന്നാണ് പഠനം. 144 കൗമാരക്കാരിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ കുട്ടികൾ അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഇടങ്ങളിൽ നിന്നുള്ളവരായിരുന്നു. 2018ൽ ഓക്സ്നർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് അന്തരീക്ഷമലിനീകരണം വിഷാദത്തിനു കാരണമാകുമെന്നാണ്.

ഉയർന്ന അളവിലെ വായു മലിനീകരണം ഗർഭസ്ഥശിശുക്കളുടെ തലച്ചോറിന്റെ വളർച്ചയെ പോലും ബാധിച്ചേക്കാം. അതുപോലെ ആളുകളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കാനും അതിനു കഴിയും. ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന എന്തും മാനസികാരോഗ്യത്തെയും ബാധിക്കുന്നുവെന്ന് സീനിയർ സൈക്യാട്രിസ്റ്റും മനസ്ഥലിയുടെ സ്ഥാപകയുമായ ഡോ. ജ്യോതി കപൂർ പറഞ്ഞു. പരിസ്ഥിതിയിൽ മലിനീകരണം വർദ്ധിക്കുന്നതിനനുസരിച്ച്, ആളുകളുടെ മാനസികാരോഗ്യത്തിൽ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് അവർ വ്യക്തമാക്കുന്നത്. ശാരീരികമായ പ്രയാസങ്ങൾക്കൊപ്പം ഉത്കണ്ഠ, വിഷാദം എന്നിവ വർധിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ''വായു മലിനീകരണം ശ്വസന അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്, അതിനോടൊപ്പം ഉത്കണ്ഠയും വിഷാദവും വർധിക്കുന്നത് മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നു''- ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ ഷുചിൻ ബജാജ് പറഞ്ഞു.

TAGS :

Next Story