Quantcast

തലവേദനയാണോ പ്രശ്നം?, ഈ കാര്യങ്ങൾ ചെയ്താൽ മതി

വിശ്രമമില്ലാത്ത ജോലി, സമ്മർദ്ദം, മൈഗ്രേയ്ൻ, സൈനസ് പ്രശ്നങ്ങള്‍, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ

MediaOne Logo

Web Desk

  • Published:

    8 Jun 2021 4:16 PM GMT

തലവേദനയാണോ പ്രശ്നം?, ഈ കാര്യങ്ങൾ ചെയ്താൽ മതി
X

തലവേദന പലർക്കും ഒരു പ്രധാന പ്രശ്നമാണ്. വിശ്രമമില്ലാത്ത ജോലി, സമ്മർദ്ദം, മൈഗ്രേയ്ൻ, സൈനസ് പ്രശ്നങ്ങള്‍, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. തലവേദന മാറാനുള്ള ചില കാര്യങ്ങൾ നോക്കാം.

ആവശ്യത്തിന് വെള്ളം കുടിക്കാം


ശരീരത്തിൽ ജലാംശം കുറഞ്ഞുപോകുന്നത് തലവേദനയ്ക്ക് കാരണമാകാം. ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് വർധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രതിവിധി. ഇലക്ട്രോലൈറ്റുകൾ അടങ്ങിയ കരിക്കിൻ വെളളം പോലുളള പാനീയങ്ങൾ കഴിക്കുന്നതും തലവേദന കുറയാൻ സഹായിക്കും.

ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കാം

തലവേദന അകറ്റാൻ ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കുന്നത് നല്ലതാണ്. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വർദ്ധിക്കുകയും വേദന കുറയുകയും ചെയ്യും. ഐസ് നേരിട്ട് നെറ്റിയിൽ അമർത്തി വയ്ക്കുന്നത് ചർമത്തെ ദോഷകരമായി ബാധിക്കും. അതിനാൽ അങ്ങനെ ചെയ്യരുത്. ഐസ് ക്യൂബ് തുണിയിൽ പൊതിഞ്ഞും തണുപ്പേൽപ്പിക്കാം. സൈനസ് കൊണ്ടും മാനസിക സംഘർഷം കൊണ്ടും ഉണ്ടാകുന്ന തലവേദന കുറയാൻ ഇതാണ് നല്ല മാർ​ഗം.

മൈഗ്രേൻ ആണെങ്കിൽ ആപ്പിൾ സഹായിക്കും


ആസിഡ് ആൽക്കലൈൻ ബാലൻസ് നിലനിർത്താൻ ഉത്തമമാണ് ആപ്പിൾ. മൈഗ്രേൻ തലവേദനയ്ക്ക് പച്ച ആപ്പിൾ ഗന്ധം പോലും ശമനമുണ്ടാക്കും. ചൂടുവെളളത്തിൽ മൂന്ന് നാല് ടേബിൾ സ്പൂണ്‍ ആപ്പിൾ സിഡർ വിനഗർ ചേർത്ത് ആവി പിടിക്കുന്നതും തലവേദനയ്ക്ക് ശമനം ഉണ്ടാക്കുന്നു. ഒരു കഷ്ണം ആപ്പിളിൽ അൽപം ഉപ്പു വിതറി കവിച്ച്, ആവശ്യത്തിനു വെളളവും കുടിക്കുക. തലവേദനക്ക് ശമനമുണ്ടാകും

ഇഞ്ചി ഏറെ നല്ലതാണ്


തലവേ​ദന അകറ്റാൻ ഇഞ്ചി ഏറെ നല്ലതാണ്. തലയിലെ രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ ഇഞ്ചി സഹായിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഇഞ്ചി ​ഗുണം ചെയ്യും.

ചെറുനാരങ്ങ


ചെറുനാരങ്ങയും തലവേദന അകറ്റാൻ സഹായിക്കും. ശരീരത്തിലെ ആസിഡ് ആൽക്കലൈൻ അനുപാതം നിലനിർത്താൻ നാരങ്ങ കൊണ്ട് കഴിയും. ഒപ്പം ശരീരത്തേയും മനസ്സിനേയും റിലാക്സ് ചെയ്യിക്കാനും ഉന്മേഷമുളളതാക്കാനും ചെറുനാരങ്ങ സഹായിക്കും. ഒരു ഗ്ലാസ് ചൂടുവെളളത്തിൽ ചെറുനാരങ്ങ പിഴി‍ഞ്ഞ് കുടിക്കുന്നത് തലവേദന അകറ്റാൻ നല്ല മാർ​ഗമാണ്.

TAGS :

Next Story