Quantcast

വേൾഡ് ലൂക്കോഡെർമ ഡേ; വെള്ളപ്പാണ്ട് ഒരു പകർച്ചവ്യാധിയല്ല, രോഗികള്‍ക്ക് മാനസിക പിന്തുണ നല്‍കാം

രോഗിയുമായി ഇടപഴുകുമ്പോൾ രോഗം പകരുമോ എന്ന തെറ്റായ ഭയം കാരണം അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും രോഗിയുമായി ഉള്ള സമ്പർക്കം ഒഴിവാക്കുന്നത് രോഗിയിൽ കടുത്ത മാനസിക പ്രയാസങ്ങളും സൃഷ്ടിക്കുന്നു

MediaOne Logo
വേൾഡ് ലൂക്കോഡെർമ ഡേ; വെള്ളപ്പാണ്ട് ഒരു പകർച്ചവ്യാധിയല്ല, രോഗികള്‍ക്ക് മാനസിക പിന്തുണ നല്‍കാം
X

എല്ലാവർഷവും ജൂൺ 25 ന് വേൾഡ് ലൂക്കോഡെർമ ഡേ ആചരിക്കുന്നു. വെള്ളപ്പാണ്ട് ഒരു പകർച്ചവ്യാധിയല്ല എന്ന് മനസ്സിലാക്കി രോഗികളെ ചേർത്തുപിടിച്ചു അവരുടെ പ്രയാസങ്ങൾ ദുരികരിക്കുന്നതിനു വേണ്ടിയാണ്. വെള്ളപ്പാണ്ട് നിസ്സാരമായ ചർമ്മരോഗമായി മനസ്സിലാക്കിക്കൊണ്ട് രോഗികളുമായി കൂടുതൽ ഇടപഴി കൊണ്ട് അവർക്ക് വേണ്ട മനസിക പിന്തുണ കൊടുത്ത് അവരെ പൊതുസമൂഹത്തിൽ എത്തിച്ചു കൊണ്ട് നമ്മൾക്ക് ഈ ദിനം ആചരിക്കാം.

വെള്ളപാണ്ട് രോഗം ശരീരത്തെക്കാൾ മാനസികാരോഗ്യത്തെയാണ് ബാധിക്കുന്നത് തൊലിപ്പുറത്തുണ്ടാകുന്ന പാടുകൾ കാരണം രോഗിയെ വളരെപെട്ടെന്ന് തന്നെ തിരിച്ചറിയുന്നു. രോഗിയുമായി ഇടപഴുകുമ്പോൾ രോഗം പകരുമോ എന്ന തെറ്റായ ഭയം കാരണം അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും രോഗിയുമായി ഉള്ള സമ്പർക്കം ഒഴിവാക്കുന്നത് രോഗിയിൽ കടുത്ത മാനസിക പ്രയാസങ്ങളും സൃഷ്ടിക്കുന്നു. ഇതിനു പകരമായികൊണ്ട് വെള്ളപാണ്ടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റിവെച്ചു രോഗിയുമായി കൂടുതൽ ഇടപഴകിയാൽ അവരുടെ രോഗശമനം വളരെ വേഗത്തിൽ ആകും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

എന്താണ് വെള്ളപ്പാണ്ട്?

നമ്മുടെ തൊലിക്ക് നിറം നൽകാൻ സഹായിക്കുന്ന മെലാനിൻ ഉൽപാദിപ്പിക്കുന്ന ശരീരകോശങ്ങൾ ആയ മെലനോസൈറ്റ് ശരീരത്തിലെ ചില ഭാഗങ്ങളിൽ മെലാനിൻ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരികയോ ഈ കോശങ്ങൾ നശിക്കുകയോ ചെയ്യുമ്പോൾ ചർമത്തിന് സ്വാഭാവികനിറം നഷ്ടപ്പെട്ട വെളുത്തനിറം ആവുകയും ചെയ്യുന്നു. ഈ ഒരു ശാരീരിക അവസ്ഥയാണ് വെള്ളപ്പാണ്ട് എന്ന് പറയുന്നത്.

രോഗലക്ഷണങ്ങൾ

പ്രധാനലക്ഷണം തൊലിയുടെ സ്വാഭാവികനിറം മങ്ങി അവിടെ വെളുത്ത നിറം ആകുന്ന എന്നതു മാത്രമാണ് മറ്റു ചൊറിച്ചിലോ തടിപ്പുകൾ ഒന്നുംതന്നെ ഉണ്ടായിരിക്കുകയില്ല. ആദ്യം വെളുത്ത പുള്ളികൾ വന്നു തുടങ്ങി പിന്നെ വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്.

വെള്ളപ്പണ്ടും യുനാനി വൈദ്യശാസ്ത്രവും

കേന്ദ്ര ഗവൺമെൻറ് കീഴിലുള്ള യൂനാനി വൈദ്യ ശാസ്ത്ര ഗവേഷണ വിഭാഗമായ സെൻട്രൽ കൗൺസിൽ റിസർച്ച് മെഡിസിൻ മെഡിസിൻ ഫോർ യുനാനി1972മുതൽ തന്നെ ബർസ അഥവാ വെള്ളപ്പാണ്ടിന് വേണ്ടി ആരംഭിച്ച പഠന ഗവേഷണങ്ങളിലൂടെ നിർമ്മിച്ച ഔഷധങ്ങൾ വെള്ളപ്പാണ്ടിന് വളരെ ഫലപ്രദമാണ്. രാജ്യത്തിലെയും വിദേശരാജ്യങ്ങളിലെയും ആയിരക്കണക്കിന് രോഗികൾക്ക് കൗൺസിലിന് കീഴിലുള്ള വിവിധ സെൻട്രലിൽ നിന്ന് ആശ്വാസം ലഭിച്ചിട്ടുണ്ട്.

വെള്ളപ്പാണ്ടിൻ്റെ കാരണങ്ങൾ

യുനാനി വൈദ്യശാസ്ത്രം അനുസരിച്ച് വെള്ളപ്പാണ്ടിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്.

1] ചർമ്മങ്ങൾക്ക് കരളിൽ നിന്നും പോഷണങ്ങൾ നൽകുന്ന ഖുവ്വതെ മുഹരിസയുടെ കുറവും അസന്തുലിതാവസ്ഥയും

2]രക്തത്തിലെ അശുദ്ധി കൊണ്ട് [Fasadu dum]

3] കഫത്തിൻ്റെ ആധികം കാരണം രക്തിൽ തണുപ്പ് വർധിക്കുന്നു [Burudath - u- Dam‌ ]

ചികിത്സാരീതി

വെള്ളപ്പാണ്ട് ചികിത്സ രണ്ടുതരത്തിലാണ്

A] ഡയറ്റ് തെറാപ്പി: യുനാനി വൈദ്യശാസ്ത്രം അനുസരിച്ച് ഭക്ഷണരീതി നിയന്ത്രിച്ചു കൊണ്ടുള്ള ചികിത്സ മരുന്ന് പോലെ തന്നെ വളരെ പ്രധാനമാണ്

B]ഫാർമക്കോ തെറാപ്പി, ഡയറ്റ് തെറാപ്പി


1] കഫം വർധിക്കുന്ന ഭക്ഷണ ങ്ങൾപൂർണമായും വർജ്ജിക്കേണ്ടതാണ്

▪︎പാല് തൈര് മോര് തുടങ്ങിയ എല്ലാ പാലുല്‍പ്പന്നങ്ങളും

▪︎പുളിപ്പുള്ള എല്ലാ ഫ്രൂട്ട്സ് കളും [ചെറുനാരങ്ങ, ഓറഞ്ച്]

▪︎പുളിപ്പുള്ള തക്കാളി

▪︎പേരക്ക

▪︎നെല്ലിക്ക

തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും വർജ്ജിക്കേണ്ടതാണ്

2] രക്തി ൻ്റെ അശുദി [ ഫസ ദു ദം]]കാരണമായിട്ടുള്ള ഭക്ഷണങ്ങൾ പൂർണമായും വർജ്ജിക്കേണ്ടതാണ്

▪︎ റെഡ്മീറ്റ്

▪︎ ചിക്കൻ

▪︎ മത്സ്യം

▪︎ മുട്ട

▪︎ സോഫ്റ്റ് ഡ്രിങ്ക്സ്

▪︎ ജങ്ക് ഫുഡ്സ്

തുടങ്ങിയ ദഹിക്കുവാൻ പ്രയാസമുള്ള എല്ലാ ഭക്ഷണപദാർത്ഥങ്ങളും വർജ്ജിക്കേണ്ടതാണ്

3] രക്തത്തിലെ ചൂട് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കേണ്ടതാണ് ഉദാഹരണം

▪︎ ഗോതമ്പ്

▪︎ ചോളം

▪︎ പയറുവർഗങ്ങൾ

▪︎ ബീറ്റ്റൂട്ട് ക്യാരറ്റ്

▪︎ കാട ഇറച്ചി

▪︎ ബദാം പിസ്ത അത്തിപ്പഴം

▪︎ കുരുമുളക് ചുവന്നമുളക്

▪︎ ആട്ടിറച്ചി

B]ഫാർമക്കോ തെറാപ്പി


വെള്ളപ്പാണ്ടിൻ്റെ കാരണം കണ്ടെത്തി വ്യക്തിയുടെ മിസാജ് അനുസരിച്ച് ഒറ്റമൂലിയും കൂട്ട് ഔഷധങ്ങളിലൂടെയും വളരെ വേഗത്തിൽ ഫലപ്രാപ്തി ലഭിക്കുന്നു. CENTRAL COUNCIL FOR RESEARCH IN UNANI MEDICINE ൻ്റെ കേരളത്തിലെ ചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങൾ

1] ക്ലിനിക്കൽ റിസർച്ച് യൂണിറ്റ് ആലുവ എറണാകുളം

2] എക്സ്റ്റൻഷൻ റിസർച്ച് സെൻറർ പാട്യം കണ്ണൂർ

CCRUM ൻ്റെ കേരളത്തിനു പുറത്തുള്ള ചികിത്സാകേന്ദ്രങ്ങൾ

1 ] നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി മെഡിസിൻ ഫോർ സ്കിൻ ഡിസോർഡേഴ്സ് - ഹൈദരാബാദ്

2] സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ -ലക്നൗ

3]റീജണൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് ഓഫ് യൂനാനി മെഡിസിൻ ന്യൂഡൽഹി

4] റീജണൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് ഓഫ് യൂനാനി മെഡിസിൻ ചെന്നൈ

5] റീജണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി മെഡിസിൻ ബര്ത്ഡേ [ഒഡീസ]

6] റീജണൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ പട്ന

7]റീജണൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ അലിഗർ

8] റീജണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ മുംബൈ

9] റീജണൽ റിസർച്ച് സെൻറർ ഓഫ് യൂനാനി മെഡിസിൻ ശ്രീനഗർ

10]റീജണൽ റിസർച്ച് സെൻറർ മെഡിസിൻഓഫ് യൂനാനി കൊൽക്കത്ത അത്

11]റീജണൽ റിസർച്ച് സെൻറർ ഓഫ് യൂനാനി മെഡിസിൻ allahabad

12]റീജണൽ റിസർച്ച് സെൻറർഓഫ് യൂനാനി മെഡിസിൻ ആസാം

13] ക്ലിനിക്കൽ റിസർച്ച് യൂണിറ്റ് ഓഫ് യൂനാനി മെഡിസിൻ ബാംഗ്ലൂരു

14] ക്ലിനിക്കൽ റിസർച്ച് യൂണിറ്റ് ഓഫ് യൂനാനി മെഡിസിൻ മീററ്റ്

15] ക്ലിനിക്കൽ റിസർച്ച് യൂണിറ്റ്ഓഫ് യൂനാനി മെഡിസിൻ ബോപ്പാൽ

16] ക്ലിനിക്കൽ റിസർച്ച് യൂണിറ്റ് ഓഫ് യൂനാനി മെഡിസിൻ ബുർഹാൻപൂർ

സംശയങ്ങൾക്ക് വിളിക്കാം: 9746074970

TAGS :

Next Story