Quantcast

മാമ്പഴക്കാലമാണ്, ധൈര്യമായി കഴിച്ചോളൂ; രുചിയിൽ മാത്രമല്ല ഗുണത്തിലും കേമനാണ്

ജലാംശം ലഭിക്കുന്ന ഭക്ഷണങ്ങൾ ഇലക്ട്രോലൈറ്റിന്റെ അളവ് നിയന്ത്രിക്കാനും ചൂടിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-27 10:00:43.0

Published:

27 April 2023 9:54 AM GMT

mango, fruite, health
X

മാമ്പഴം ഇഷ്ടമില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ? പ്രത്യേകിച്ചും വേനൽക്കാലത്ത്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം 100ലധികം രാജ്യങ്ങളിലാണ് കൃഷിചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന പഴങ്ങളിൽ ഒന്നാണ് മാമ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ മാമ്പഴം രുചിയിൽ മാത്രമല്ല ശരീരത്തിനാവശ്യമായ ഒട്ടേറെ ഗുണങ്ങൾ നൽകുന്നതിലും പ്രധാനിയാണ്.

വേനൽക്കാലത്ത് പ്രത്യേകിച്ചും താപനില ഉയരുന്ന സാഹചര്യത്തിൽ ശരീരത്തിന് ശരിയായ പോഷകാഹാരങ്ങൾ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രധാനമായും ജലാംശം ലഭിക്കുന്ന ഭക്ഷണങ്ങൾ ഇലക്ട്രോലൈറ്റിന്റെ അളവ് നിയന്ത്രിക്കാനും ചൂടിൽ നിന്ന് c സംരക്ഷിക്കാനും സഹായിക്കും. തണ്ണിമത്തൻ, മാമ്പഴം തുടങ്ങിയ പഴങ്ങള്‍ ഈ കാലയളവില്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

ഗുണങ്ങൾ ചില്ലറയല്ല

. മാമ്പഴത്തിൽ ധാരാളം നാരുകളും വിവിധയിനം ആന്റീ ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വളരെയധികം ഗുണകരമാണ്.

. ശരീരത്തിലെ കാർബോഹൈഡ്രേറ്റുകളുടെ അളവ് നിയന്ത്രിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.

. ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള മികച്ച മാർഗമാണ് മാമ്പഴം. മാമ്പഴത്തിൽ മാംഗിഫെറിൻ എന്ന ഒരു തരം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ആന്റീ ഓക്‌സിഡന്റുകൾ സൂര്യഘാതത്തിൽ നിന്നും അകാല വാർധക്യത്തിൽ നിന്നും തടഞ്ഞ് ശരീരത്തെ സംരക്ഷിക്കുന്നു.

. മാംഗിഫെറിൻ സ്കിൻ കാൻസറിന്റെയും മറ്റ് അർബുദങ്ങളുടെയും സാധ്യത കുറയ്ക്കുന്നു.

. മാമ്പഴത്തിന്‍റെ തൊലി, മാംസം,വിത്ത് എന്നിവയിൽ മാംഗിഫെറിൻ,കാറ്റെച്ചിൻസ്,ആന്തോസയാനിനുകൾ, ഗാലിക് ആസിഡ്,കെംപ്ഫെറോൾ,റാംനെറ്റിൻ, ബെൻസോയിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു.

വിറ്റാമിൻ കലവറ

. ചർമത്തിലെ സാധാരണ പ്രോട്ടീനാണ് കൊളാജൻ. കൊളാജൻ ഉത്പാദനത്തിന് വിറ്റാമിൻ സി ആവശ്യമാണ്. അതിനാൽ വിറ്റാമിൻ സി കൂടുതൽ അടങ്ങിയ മാമ്പഴം ശരീരത്തിന് ഏറെ ഗുണകരമാണ്.

. മാമ്പഴത്തിലെ വിറ്റാമിൻ എ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുന്നു.

. കഴിക്കാൻ മാത്രമല്ല മാമ്പഴത്തിൽ നിന്നും നിർമിക്കുന്ന എണ്ണ ശരീരത്തിന് ഏറെ ഗുണകരമാണ്. ഇത് ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ സൗന്ദര്യ വർധക വസ്തുക്കൾ നിർമിക്കാനും മാമ്പഴങ്ങൾ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. പ്രധാനമായും സൂര്യതാപത്തിൽ നിന്നും രക്ഷനേടാനായി സൺസ്‌ക്രീൻ നിർമിക്കാനായി മാമ്പഴം ഉപയോഗിക്കുന്നു.

. 2013-ലെ ഒരു പഠനത്തിൽ മാമ്പഴത്തിന്‍‍റെ എണ്ണയ്ക്ക് കൊതുകിനെ തുരത്താനുള്ള കഴിവുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രമേഹം തടയുന്നു

വൈറ്റമിൻ സിയും കരോട്ടിനോയിഡുകളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പ്രമേഹം വരാതിരിക്കാൻ സഹായിക്കുമെന്ന് സമീപകാലത്ത് നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ രണ്ട് പോഷകങ്ങളും മാമ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും മാമ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര കൂടുതലായതിനാൽ അമിതമായി കഴിച്ചാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ സാധ്യതയുണ്ട്.

TAGS :

Next Story