Quantcast

ഉപ്പിലിട്ടത് സ്ഥിരമായി കഴിച്ചാല്‍ കാന്‍സര്‍ വരുമോ?; പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

രുചി മാത്രമല്ല, ദീർഘകാലം സൂക്ഷിച്ചുവെക്കാൻ സാധിക്കും എന്നതുകൊണ്ട് കൂടിയാണ് ആളുകൾ ഉപ്പിലിട്ടത് ഇത്രയധികം ഇഷ്ടപ്പെടുന്നത്

MediaOne Logo
ഉപ്പിലിട്ടത് സ്ഥിരമായി കഴിച്ചാല്‍ കാന്‍സര്‍ വരുമോ?; പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ
X

ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് കിഴക്കൻ ഏഷ്യയിലെ ഭക്ഷണരീതികളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ഉപ്പിലിട്ട പച്ചക്കറികൾ. രുചി മാത്രമല്ല, ദീർഘകാലം സൂക്ഷിച്ചുവെക്കാൻ സാധിക്കും എന്നതുകൊണ്ട് കൂടിയാണ് ആളുകൾ ഇവയെ ഇത്രയധികം ഇഷ്ടപ്പെടുന്നത്.എന്നാൽ, ഈ ഭക്ഷണശീലം അത്ര സുരക്ഷിതമാണോ എന്നത് കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തെ അലട്ടുന്ന ഒരു പ്രധാന ചോദ്യമാണിത്.

ഉപ്പിലിട്ട പച്ചക്കറികളുടെ സ്ഥിരമായ ഉപയോഗവും തൊണ്ടയിലെ കാൻസറും (Oesophageal squamous cell carcinoma) തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പച്ചക്കറികൾ ഉപ്പിലിടുന്നതിനും അവ പുളിക്കുന്നതിനും ഇടയിൽ രൂപപ്പെടുന്ന ചില പ്രത്യേക സംയുക്തങ്ങൾ തൊണ്ടയിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർ ഗൗരവമേറിയ ഗവേഷണങ്ങൾ നടത്തിവരികയാണ്.

ഉപ്പിലിട്ട പച്ചക്കറികളും തൊണ്ടയിലെ കാൻസറും

ഉപ്പ്, വിനാഗിരി തുടങ്ങിയ ഉപയോഗിച്ചാണ് പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കുന്നത്. ഈ രീതിയിലൂടെ പച്ചക്കറികൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനും പുളി രുചിയിലൂടെ കഴിക്കാനും സാധിക്കുന്നു. കാബേജ്, റാഡിഷ്,കക്കരി,കാരറ്റ് തുടങ്ങിയ പച്ചക്കറികളാണ് കൂടുതലായും ഉപ്പിലിട്ട് സൂക്ഷിക്കാറുള്ളത്.

ഫെർമെന്റേഷൻ പ്രക്രിയയിൽ സൂക്ഷ്മാണുക്കൾ (ബാക്ടീരിയ, പൂപ്പൽ എന്നിവ) പച്ചക്കറികളിലെ പഞ്ചസാരയെയും മറ്റ് ഘടകങ്ങളെയും വിഘടിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ഈ പ്രക്രിയയ്ക്കിടയിൽ രൂപപ്പെടുന്ന എൻ-നൈട്രോസോ സംയുക്തങ്ങളും മൈകോടോക്സിനുകളും രീരത്തിലെ ഡിഎൻഎ ഘടനയെ തകരാറിലാക്കാൻ ശേഷിയുള്ളവയാണ്. ഇത് കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമായേക്കാം. പച്ചക്കറികളിൽ വിറ്റാമിനുകൾ, നാരുകൾ ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ടെങ്കിലും ഇവ അമിതമായി കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നു.

തൊണ്ടയുടെ ഉള്ളിലെ പാളിയിൽ അസാധാരണമായ കോശങ്ങൾ വളരുന്ന ഒരു രോഗമാണ് തൊണ്ടയിലെ കാൻസർ. ഇത് പലപ്പോഴും ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന, മറ്റ് ഗുരുതരമായ സങ്കീർണ്ണതകൾ എന്നിവക്കും കാരണമാകുന്നു. ഉപ്പിലിട്ട പച്ചക്കറികൾ സ്ഥിരമായി കഴിക്കുന്നത് ഒരു വ്യക്തിക്ക് കാന്‍സര്‍ വരാനുള്ള സാധ്യത വർധിപ്പിച്ചേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എല്ലാ പഠനങ്ങളും ഇത് ശരിവെക്കുന്നില്ലെങ്കിലും ഉപ്പിലിട്ട പച്ചക്കറികൾ അമിതമായി കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിച്ചേക്കാമെന്നാണ് ഗവേഷകരുടെ പൊതുവായ വിലയിരുത്തലുകൾ.

എല്ലാ ഉപ്പിലിട്ടതും ഒരുപോലെയല്ല കാൻസർ സാധ്യത ഉണ്ടാക്കുന്നത്. പച്ചക്കറിയുടെ തരം, അത് ഉപ്പിലിടാൻ ഉപയോഗിക്കുന്ന രീതി, അത് ഫെർമെന്റ് ചെയ്യാൻ എടുക്കുന്ന സമയം എന്നിവയെ ആശ്രയിച്ചിരിക്കും. കൂടാതെ, വ്യക്തിയുടെ പൊതുവായ ഭക്ഷണശീലങ്ങൾ, മദ്യപാനം, പുകയില ഉപയോഗം, പാരമ്പര്യമായിട്ടുള്ള ശാരീരിക പ്രത്യേകതകൾ എന്നിവയും കാന്‍സര്‍ സാധ്യത നിർണയിക്കുന്നതിൽ പങ്കുവഹിക്കുന്നു. പ്രത്യേകിച്ച്, ദിവസേന വലിയ അളവിൽ ഉപ്പിലിട്ട പച്ചക്കറികൾ കഴിക്കുന്നവരില്‍ ഇതിന്‍റെ സാധ്യത കൂടുതലാണ്.

ആരോഗ്യ സംരക്ഷണത്തിനായുള്ള മുൻകരുതലുകൾ

കാന്‍സര്‍ സാധ്യത വര്‍ധിപ്പിച്ചേക്കും എന്നതു കൊണ്ട് ഉപ്പിലിട്ടത് ഭക്ഷണത്തിൽ നിന്ന് പൂർണമായി ഒഴിവാക്കണം എന്നല്ല ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മറിച്ച് ചില മുൻകരുതലുകളോടെ മിതമായി ഉപയോഗിക്കാനാണ് നിർദേശിക്കുന്നത്. ദിവസേന ഉപ്പിലിട്ടത് കഴിക്കുന്നതിന്‍റെ അളവും അത് ഉപയോഗിക്കുന്ന തവണകളും കുറയ്ക്കുക. ഉപ്പിലിട്ടതിന് പകരം പച്ചക്കറികളും പഴങ്ങളും പച്ചയായോ പാകം ചെയ്തോ കഴിക്കുക. കാൻസർ സാധ്യതകൾ കൂടുതൽ കുറയ്ക്കുന്നതിനായി പുകയില ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയും മദ്യപാനം പരിമിതപ്പെടുത്തുകയും ചെയ്യേണ്ടതും അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

TAGS :

Next Story