Quantcast

കുഞ്ഞുങ്ങളുടെ ചെവിയില്‍ ഉമ്മ വയ്ക്കുന്നത് ഒഴിവാക്കണം; കാരണം ഇതാണ്...

കുട്ടികളുടെ ചെവിയില്‍ ഉമ്മ വയ്ക്കുന്നത് കുഞ്ഞുങ്ങളുടെ കേള്‍വി വരെ പോകാന്‍ ഇടയാക്കുന്ന ഒന്നാണെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2023-08-17 15:22:53.0

Published:

17 Aug 2023 8:42 PM IST

കുഞ്ഞുങ്ങളുടെ ചെവിയില്‍ ഉമ്മ വയ്ക്കുന്നത് ഒഴിവാക്കണം; കാരണം ഇതാണ്...
X

കുഞ്ഞുങ്ങളെ കാണുമ്പോൾ താലോലിക്കാനും ഉമ്മ വയ്ക്കാനും തോന്നാത്തവർ ആരാണുളളത്. എന്നാല്‍ നാം അറിയാതെ ചെയ്തു പോകുന്ന ചില ലാളനകൾ കുട്ടികള്‍ക്ക് തന്നെ ദോഷമായി വരുന്നു. ഇത്തരത്തില്‍ ഒന്നാണ് കുട്ടികളുടെ ചെവിയില്‍ ഉമ്മ വയ്ക്കുന്നത്. ഇത് കുഞ്ഞുങ്ങളുടെ കേള്‍വി വരെ പോകാനും കോക്ലിയര്‍ കിസ്‌ ഇഞ്ചുറിയിലേക്കും നയിക്കുന്ന ഒന്നാണെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.

കുഞ്ഞുങ്ങളുടെ ഇയര്‍ കനാല്‍ വളരെ ചെറുതാണ്. അതിനാല്‍ തന്നെ ഉമ്മ വയ്ക്കുമ്പോഴുണ്ടാകുന്ന ആ പ്രഷര്‍ കുഞ്ഞിന്റെ ചെവിയ്ക്ക് തകരാറുണ്ടാക്കുന്നു. ചെവിയ്ക്കുള്ളിലെ ദ്രാവകം ഉമ്മ നല്‍കുന്ന മര്‍ദത്തില്‍ ചോര്‍ന്ന് കോക്ലിയര്‍ കോശങ്ങളെ ദോഷകരമായി ബാധിയ്ക്കുന്നതിലൂടെയാണ് കേള്‍വിത്തകരാറുണ്ടാകുന്നത്. ഇത്‌ സെന്‍സോറിന്യൂറല്‍ ഹിയറിങ്‌ ലോസ്‌ എന്ന കേള്‍വി നഷ്ടത്തിലേക്ക്‌ നയിക്കുന്നു.

കുട്ടികളിൽ മാത്രമല്ല മുതിർന്നവർക്കും ഇതേ അവസ്ഥയുണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളേക്കാള്‍ മുതിര്‍ന്നവര്‍ക്ക് ഇയര്‍ കനാലിന് കൂടുതല്‍ മര്‍ദം താങ്ങാന്‍ കഴിയുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ അധികമുണ്ടാകാറില്ല എന്നു മാത്രം. ഉമ്മ വയ്ക്കുന്നത് മാത്രമല്ല ചെവിയില്‍ ഊതുക, ചെവിയോട് അടുപ്പിച്ച് വലിയ ശബ്ദം കേള്‍പ്പിയ്ക്കുക തുടങ്ങിയവയെല്ലാം കുഞ്ഞുങ്ങള്‍ക്ക് ദോഷം വരുത്തുന്നു.

സെന്‍സോറിന്യൂറല്‍ ഹിയറിംഗ് ലോസിന്റെ ലക്ഷണങ്ങൾ

ചെവിയ്ക്കുള്ളില്‍ മുഴക്കം പോലെ തോന്നുക, ഓക്കാനം, ശബ്ദം സഹിയ്ക്കാതെ വരിക, ചെവി അടഞ്ഞ പോലെ തോന്നുക ഇതൊക്കെയാണ് ഈ അവസ്ഥയില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍.

ഓഡിയോമെട്രി, സ്റ്റെപേഡിയൽ റിഫ്ലെക്സ്, ഇംപെഡന്‍സ്‌ ഓഡിയോമെട്രി, ബ്രെയ്‌ന്‍സ്റ്റം ഇവോക്‌ഡ്‌ റെസ്‌പോണ്‍സ്‌ ഓഡിയോമെട്രി എന്നിങ്ങനെ പല പരിശോധനകളിലൂടെയാണ്‌ കോക്ലിയര്‍ കിസ്‌ ഇഞ്ചുറി തിരിച്ചറിയുന്നത്.

TAGS :
Next Story