Quantcast

സ്ത്രീകളേ, ഇങ്ങനെ ഭക്ഷണം ഒഴിവാക്കല്ലേ? പ്രശ്നമാണ്!

ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറക്കാൻ ശ്രമിക്കുമ്പോള്‍ അവരിൽ ഡിഎച്ച്ഇഎ ഹോർമോണിന്‍റെ അളവ് 14% കുറയുന്നുണ്ടെന്ന് കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2022-10-29 04:15:17.0

Published:

29 Oct 2022 4:00 AM GMT

സ്ത്രീകളേ, ഇങ്ങനെ ഭക്ഷണം ഒഴിവാക്കല്ലേ? പ്രശ്നമാണ്!
X

കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയും തടി കുറയ്ക്കാനും മറ്റുമായി ഇടക്കിടെ ഭക്ഷണം ഒഴിവാക്കുകയുമൊക്കെ ചെയ്യുന്നവരാണ് നമ്മള്‍. എന്നാൽ ഇത്തരം ശീലങ്ങള്‍ ശരീരത്തിനെ ദോഷകരമായി ബാധിക്കാം. അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത് ഇടക്കിടെ ഭക്ഷണം ഒഴിവാക്കുന്നത് സ്ത്രീ ഹോർമോണുകളെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

അമിതഭാരമുള്ള സ്ത്രീകള്‍ ഇത്തരത്തിൽ ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറക്കാൻ ശ്രമിക്കുമ്പോള്‍ അവരിൽ ഡിഎച്ച്ഇഎ ഹോർമോണിന്‍റെ അളവ് 14% കുറയുന്നുണ്ടെന്ന് കണ്ടെത്തി.ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണം കഴിക്കുകയും തുടർന്ന് എല്ലാ ദിവസവും ഏകദേശം 12-16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതി പല പോഷകാഹാര വിദഗ്ധരും നിർദേശിക്കുന്നതാണെങ്കിലും ഇടവിട്ടുള്ള ഉപവാസം ഒരു സ്ത്രീയുടെ പ്രത്യുത്പാദന ഹോർമോണുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു പുതിയ പഠനം കാണിക്കുന്നു.

യുഐസി പ്രൊഫസറായ ക്രിസ്റ്റ വരാഡിയുടെ നേതൃത്വത്തിലുള്ള സംഘം, ആർത്തവവിരാമത്തിന് മുമ്പും ശേഷവും അമിതവണ്ണമുള്ള ഒരു കൂട്ടം സ്ത്രീകളെ കേന്ദ്രീകരിച്ച് ഇടവിട്ടുള്ള ഉപവാസത്തിന്‍റെ [വാരിയർ ഡയറ്റ്]രീതിയെക്കുറിച്ച് എട്ടാഴ്ചക്കാലം പഠിക്കുകയും ഓൺലൈൻ ലൈബ്രറി എന്ന ജേണലിൽ ഇവരുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

വാരിയർ ഡയറ്റിൽ പങ്കെടുക്കാത്തവരിൽ നിന്ന് രക്തസാമ്പിൾ എടുത്താണ് ഗവേഷകർ ഹോർമോണുകളുടെ അളവിലെ വ്യത്യാസം അളന്നത്. ശരീരത്തിലുടനീളം പ്രത്യുൽപാദന ഹോർമോണുകൾ വഹിക്കുന്ന ഒരു പ്രോട്ടീനായ സെക്‌സ്-ബൈൻഡിംഗ് ഗ്ലോബുലിൻ ഹോർമോണിന്റെ അളവ് എട്ട് ആഴ്‌ചയ്‌ക്ക് ശേഷം പങ്കെടുത്തവരിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ക്രിസ്റ്റ വരാഡിയും സംഘവും നിരീക്ഷിച്ചു. എന്നിരുന്നാലും, അണ്ഡാശയ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഫെർട്ടിലിറ്റി ക്ലിനിക്കുകൾ നിർദ്ദേശിക്കുന്ന ഹോർമോണായ ഡിഎച്ച്ഇഎ ട്രയലിന്റെ അവസാനം ആർത്തവവിരാമത്തിന് മുമ്പും ശേഷവും സ്ത്രീകളിൽ വളരെ കുറവായിരുന്നു. ഇത് ഏകദേശം 14% കുറഞ്ഞു.

"ആർത്തവവിരാമത്തിനു മുമ്പുള്ള സ്ത്രീകളിൽ, DHEA ലെവലിലെ ചെറിയ ഇടിവ്, കുറഞ്ഞ ശരീരഭാരത്തിന്‍റെ തെളിയിക്കപ്പെട്ട ഫെർട്ടിലിറ്റി ഗുണങ്ങളുമായി താരതമ്യം ചെയ്യണമെന്ന് ഇത് സൂചിപ്പിക്കുന്നു," വരാഡി പറഞ്ഞു. "ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിൽ ഡി.എച്ച്.ഇ.എയുടെ അളവ് കുറയുന്നത് ആശങ്കാജനകമാണ്, കാരണം ആർത്തവവിരാമം ഇതിനകം ഈസ്ട്രജന്റെ ഗണ്യമായ കുറവിന് കാരണമാകുന്നു, കൂടാതെ ഡിഎച്ച്ഇഎ ഈസ്ട്രജന്‍റെ പ്രാഥമിക ഘടകമാണ്. എന്നിരുന്നാലും, പങ്കെടുത്തവരിൽ നടത്തിയ ഒരു സർവേയിൽ ഈസ്ട്രജൻ കുറവുമായി ബന്ധപ്പെട്ട പ്രതികൂല പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഈ ഭക്ഷണരീതി പിന്തുടർന്നവരിൽ അവരുടെ ശരീരഭാരത്തിന്‍റെ 3% മുതൽ 4% വരെ കുറവ് വന്നിട്ടുണ്ട്.

TAGS :

Next Story