Quantcast

ആമാശയ കാൻസർ: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ആമാശയ കാൻസർ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല

MediaOne Logo

Web Desk

  • Published:

    15 Aug 2022 2:41 PM GMT

ആമാശയ കാൻസർ: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
X

പല അസുഖങ്ങൾക്കും തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ കാണിക്കാറുണ്ടെങ്കിലും, ആമാശയ കാൻസർ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ആമാശയത്തിന്റെ ആന്തരിക പാളിയിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ആമാശയ കാൻസർ. ആമാശയ കാൻസറിന് പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും, ഈ രോഗം പാപ്പുലോറിത്രോഡെർമ ഓഫ് ഒഫുജി എന്ന അപൂർവ്വ ത്വക്ക് രോഗത്തിലേക്ക് നയിച്ചേക്കാം. ആമാശയ കാൻസറിന്റെ ചില ലക്ഷണങ്ങൾ അറിയാം.

ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നു

ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നത് അല്ലെങ്കിൽ അനീമിയ ആമാശയ കാൻസറിന്റെ ലക്ഷണങ്ങളിലൊന്നാണ്. തൽഫലമായി, നിങ്ങളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നു. ഇത് ബലഹീനതയും ക്ഷീണവും അനുഭവപ്പെടുന്നതിന് ഇടയാക്കും.

വയറുവേദന

ഭക്ഷണരീതികൾ കാരണം വയറിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നത് സാധാരണമാണ്. വയറുവേദനയും ആമാശയ കാൻസറിന്റെ സൂചനയായിരിക്കാം. വേദന സാധാരണയേക്കാൾ കൂടുതലാകുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

വീർപ്പുമുട്ടൽ

ആമാശയ കാൻസറിന്റെ പ്രാരംഭ ഘട്ടത്തിൽ വയറിൽ ഗ്യാസ് നിറയുകയും വീർപ്പുമുട്ടൽ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ഇതുമൂലം വിശപ്പില്ലായ്മയും അനുഭവപ്പെടാം.

രക്തം കലർന്ന മലം

ആമാശയ കാൻസറിന്റെ മറ്റൊരു പ്രധാന ലക്ഷണം രക്തം കലർന്ന മലം ആണ്. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളിലും ഇത് ഉണ്ടാകാറുണ്ടെങ്കിലും, രക്തം കലർന്ന മലം കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.


രോഗലക്ഷണങ്ങളുടെ അവ്യക്തത കാരണം ആമാശയ കാൻസറിന്റെ അപകട ഘടകങ്ങൾ തിരിച്ചറിയുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. പുകയിലയുടെ ഉപയോഗം, ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണക്രമം, പൊടിയും പുകയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളുമായി സമ്പർക്കം എന്നിവയെല്ലാം ആമാശയ അർബുദത്തിന് കാരണങ്ങളാണ്.

ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ഇമ്മ്യൂണോളജി അല്ലെങ്കിൽ ഈ ചികിത്സകളുടെ സംയോജനം തുടങ്ങിവയെല്ലാം ആമാശയ കാൻസർ ചികിത്സിക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങളാണ്. അർബുദം ആമാശയത്തിൽ മാത്രമായി പരിമിതപ്പെട്ട് നിൽക്കുകയാണോ, അതോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണ് ചികിത്സാ മാർഗ്ഗങ്ങൾ നിശ്ചയിക്കുക.

TAGS :

Next Story