Quantcast

കോവിഡ് കുട്ടികളില്‍ അമിത വണ്ണത്തിന് കാരണമായെന്ന് പഠനം

മൂന്നിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് അമിതവണ്ണം കൂടിയതായി കണ്ടെത്തിയത്. യൂറോപ്യൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്താണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-30 10:24:53.0

Published:

30 Dec 2022 10:23 AM GMT

കോവിഡ് കുട്ടികളില്‍ അമിത വണ്ണത്തിന് കാരണമായെന്ന് പഠനം
X

മനുഷ്യരാശിക്ക് മുഴുവൻ ദുരിതങ്ങളുടെ കാലമായിരുന്നു കോവിഡ് കാലം. കോവിഡ് സമ്മാനിച്ച പലവിധ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളിൽ നിന്നും ലോകജനത ഇപ്പോഴും മുക്തമായിട്ടില്ല. ഇതു സംബന്ധിച്ച പഠനങ്ങൾ ലോകമെമ്പാടും നടക്കുന്നുമുണ്ട്. ഇപ്പോഴിതാ കോവിഡ് മഹാമാരിക്കാലത്തെ മറ്റൊരു ഞെട്ടിക്കുന്ന സംഗതി കൂടി പുറത്ത് വന്നിരിക്കുകയാണ്.

കോവിഡ് കാലത്ത് കുട്ടികളിൽ അമിതവണ്ണം കൂടിയതായാണ് പഠനനങ്ങൾ പറയുന്നത്. മൂന്നിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് അമിതവണ്ണം കൂടിയതായി കണ്ടെത്തിയത്. യൂറോപ്യൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്താണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈ പ്രായപരിധിയിലുള്ളി 25,049 കുട്ടികളിലാണ് പഠനം നടത്തിയത്. ഡലാനാ. ജോങ്കോപിങ്, സോംലാൻഡ് എന്നീ സ്ഥലങ്ങളിലെ കുട്ടികളെ അടിസ്ഥാനപ്പെടുത്തി ആന്റൺ ഹോംഗ്രെൻ

എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കോവിഡ് മഹാമാരിക്കാലത്ത് കുട്ടികളുടെ ബോഡി മാസ് ഇൻഡക്‌സിൽ വ്യത്യാസങ്ങളുണ്ടായതായി പഠനങ്ങൾ പറയുന്നു. മൂന്ന് വയസുള്ള കുട്ടികളിലെ പഠനം പ്രകാരം പെൺകുട്ടികളിലാണ് അമിതവണ്ണത്തിന്റെ തോത് കൂടിയതായി കണ്ടെത്തിയത്. കോവിഡിന് മുമ്പ് ഇത് 2.8 ശതമാനമായിരുന്നു. ശേഷം 3.9 ശതമാനമായി ഉയർന്നു. ആൺകുട്ടികളിൽ 2.4 ശതമാനമായിരുന്നത് 2.6 ശതമാനമായി ഉയരുകയും ചെയ്തു. നാലു വയസുള്ള കുട്ടികളിൽ ഇത് ഒരേ തോതിലാണ്. അഞ്ചു വയസുകാരുടെ ബി.എം.ഐയിൽ കാര്യമായ മാറ്റം ഉണ്ടായില്ലെന്നും പഠനങ്ങൾ പറയുന്നു.

TAGS :

Next Story