Quantcast

ഭയമില്ലാത്ത ജീവിതം: ഈ അപൂർവ രോഗങ്ങൾ മനുഷ്യനെ പൂർണമായും നിർഭയനാക്കുന്നു

ഭയമില്ലാതെ ജീവിക്കുകയെന്നത് ഫാന്റസിയല്ല; മറിച്ച് അപൂർവ രോഗം കാരണം ഭയമനുഭവിക്കാൻ കഴിയാത്ത ചില ആളുകളുടെ യാഥാർഥ്യമാണ്

MediaOne Logo

Web Desk

  • Published:

    2 Oct 2025 1:44 PM IST

ഭയമില്ലാത്ത ജീവിതം: ഈ അപൂർവ രോഗങ്ങൾ മനുഷ്യനെ പൂർണമായും നിർഭയനാക്കുന്നു
X

Serenity Strull | BBC

ന്യൂഡൽഹി: ഭയം നമ്മുടെ ജീവിതത്തിലെ സാധാരണവും അനിവാര്യവുമായ ഭാഗമാണ്. പലപ്പോഴും ഭയമാണ് നമ്മെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്. എന്നാൽ ഭയമില്ലാത്ത വ്യകതി എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതൊരു ഫാന്റസിയല്ല; മറിച്ച് അപൂർവ രോഗം കാരണം ഭയം അനുഭവിക്കാൻ കഴിയാത്ത ചില ആളുകളുടെ യാഥാർഥ്യമാണ്.

2005-ൽ ബ്രിട്ടനിലെ ജോർഡി സെർണിക്ക് എന്നൊരു യുവാവിന് കുഷിംഗ്സ് സിൻഡ്രോം എന്ന രോഗം ബാധിച്ചു. ഈ രോഗം വന്നാൽ ശരീരം അമിതമായി സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നു. ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ ജോർഡിയുടെ അഡ്രീനൽ ഗ്രന്ഥികൾ നീക്കം ചെയ്തു. ചികിത്സ വിജയകരമായിരുന്നെങ്കിലും ഇതിനുശേഷം ജോർഡിയുടെ ഭയം പൂർണമായും അപ്രത്യക്ഷമായി. 2012ൽ ജോർഡി ഡിസ്നി ലാൻഡിൽ ഒരു റോളർ കോസ്റ്ററിൽ സഞ്ചരിച്ചു, ഒരു വിമാനത്തിൽ നിന്ന് ഡൈവ് ചെയ്തു, ഒരു കയർ ഉപയോഗിച്ച് ഉയരത്തിൽ നിന്ന് താഴേക്ക് ചാടി. പക്ഷെ എന്ത് ചെയ്തിട്ടും ഒട്ടും ഭയം തോന്നിയില്ല. ഹൃദയമിടിപ്പ് ഒരുതരത്തിലും കൂടിയില്ല. ഉത്കണ്ഠയോ അസ്വസ്ഥതയോ തോന്നിയില്ല.

മറ്റൊരു സംഭവത്തിൽ ലിപ്പോയിഡ് പ്രോട്ടീനോസിസ് എന്നറിയപ്പെടുന്ന ഉർബാച്ച്-വീത്തേ എന്ന അപൂർവ ജനിതക വൈകല്യത്താൽ ബുദ്ധിമുട്ടുന്ന ഒരു അമേരിക്കൻ യുവതിയായ എസ്.എമ്മിന്റേതാണ്. ഈ രോഗം തലച്ചോറിന്റെ ഒരു ഭാഗത്തെ (അമിഗ്ഡാല) നശിപ്പിക്കുന്നു. ഭയത്തെ നിയന്ത്രിക്കുന്ന ഭാഗമാണ് അമിഗ്ഡാല. ശാസ്ത്രജ്ഞർ എസ്.എമ്മിൽ നിരവധി പരീക്ഷണങ്ങൾ നടത്തി. അവർ അവളെ ഹൊറർ സിനിമകൾ കാണിക്കുകയും പ്രേതബാധയുണ്ട് എന്ന് പറയപ്പെടുന്ന വീടുകളിലേക്ക് കൊണ്ടുപോവുകയും പാമ്പുകൾക്കും ചിലന്തികൾക്കും മുന്നിൽ നിർത്തുകയുമൊക്കെ ചെയ്തു പക്ഷേ അവൾക്ക് ഒരു തരിമ്പ് പോലും ഭയം തോന്നിയില്ല. നേരെമറിച്ച് ഈ അപകടകരമായ കാര്യങ്ങളിലേക്ക് കൂടുതൽ അടുക്കാനാണ് അവൾ ആഗ്രഹിച്ചത്.

മുകളിൽ ഉദ്ധരിച്ച രണ്ടുപേരുടെയും അനുഭവങ്ങൾ വ്യക്തിപരമാണ്. അതിനാൽ അവരുടെ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ കണ്ടെത്തലുകൾ മറ്റെല്ലാവർക്കും സത്യമാകണമെന്നില്ല. അവരുടെ കേസിന്റെ പ്രത്യേകത അവരുടെ രോഗം അവരുടെ അമിഗ്ഡാലയെ പൂർണ്ണമായും നശിപ്പിച്ചു. അതേസമയം മറ്റ് ഭാഗങ്ങളെ കേടുകൂടാതെയിരിക്കുകയും ചെയ്തു എന്നതാണ്. ഒരേ തരത്തിലുള്ള മസ്തിഷ്ക പരിക്കിനോട് ആളുകൾക്ക് വ്യത്യസ്ത രീതികളിൽ പ്രതികരിക്കാൻ കഴിയും. മസ്തിഷ്ക ക്ഷതം സംഭവിക്കുന്ന പ്രായം ഒരു വ്യക്തി എങ്ങനെ സുഖം പ്രാപിക്കുന്നു എന്നതിൽ ഒരു പങ്കു വഹിക്കും.



TAGS :

Next Story