Quantcast

അമിതമായാൽ ചിറ്റമൃതും വിഷം; ആയുഷ് മന്ത്രാലയം പറയുന്നത്

സുരക്ഷിതമായ രീതിയിൽ ആയുർവേദ ഡോക്ടർമാർ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം

MediaOne Logo

Web Desk

  • Updated:

    2022-03-03 07:48:40.0

Published:

3 March 2022 7:41 AM GMT

അമിതമായാൽ ചിറ്റമൃതും വിഷം; ആയുഷ് മന്ത്രാലയം പറയുന്നത്
X

പ്രതിരോധശേഷി വർധിപ്പിക്കാനും വിഷാംഷങ്ങളിൽ നിന്ന് രക്ഷനേടാനും സഹായിക്കുന്ന ഔഷധച്ചെടിയാണ് ചിറ്റാമൃത്. ആന്റീ ടോക്‌സിക് ആന്റീപൈററ്റിക്, ആന്റീ ഓക്സിഡൻറ് തുടങ്ങിയ ഗുണങ്ങൾ ഇതുനുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഏറ്റവും നല്ല മരുന്നാണ് ചിറ്റാമൃത് കഷായം. എന്നാൽ കൃത്യമായ രീതിയിൽ ചിറ്റാമൃത് കഴിച്ചില്ലെങ്കിൽ കരളിന് നാശമുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ആയുഷ് മന്ത്രാലയം തന്നെ രംഗത്ത് വന്നിരുന്നു. ആവശ്യമായ തോതിൽ ചിറ്റമൃത് കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല.എന്നാൽ സുരക്ഷിതമായ രീതിയിൽ ആയുർവേദ ഡോക്ടർമാർ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു. ചിറ്റമൃത് കരൾ നശിപ്പിക്കുമെന്ന വാർത്ത ഇന്ത്യയുടെ പാരമ്പര്യ ചികിത്സാ സംവിധാനത്തിന് തിരിച്ചടിയാകുമെന്നാണ് ആയുഷ് മന്ത്രാലയം അറിയിക്കുന്നത്.അമേരിക്കൻ അസോസിയേഷൻ ഫോർ ദ് സ്റ്റഡി ഓഫ് ലിവർ ഡിസീസിന്റെ ഔദ്യോഗിക ജേണലായ ഹെപറ്റോളജി കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനത്തിലായിരുന്നു ചിറ്റമൃത് കരൾ നാശമുണ്ടാക്കുന്നതായി കണ്ടെത്തിയത്.


ലഖ്നോവിലെ കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലടക്കം 13 മെഡിക്കൽ കേന്ദ്രങ്ങളിൽ നടത്തിയ ഗവേഷണത്തിൽ കരൾരോഗബാധിതരായ 43 രോഗികൾ ചിറ്റമൃത് ജ്യൂസ് ഡോക്ടറുടെ നിർദേശമില്ലാതെ ശരാശരി 46 ദിവസത്തേക്ക് കഴിക്കുന്നത് നിരീക്ഷിച്ചു.

ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ ഹെപറ്റോളജിയിൽ വന്ന മറ്റൊരു ഗവേഷണഫലവും ചിറ്റമൃത് മുംബൈയിൽ ആറ് രോഗികൾക്ക് കരൾ നാശമുണ്ടായതായി കണ്ടെത്തി. ഈ റിപ്പോർട്ടുകളെല്ലാം ആയുഷ് മന്ത്രാലയം നിരാകരിക്കുകയാണ്.

TAGS :

Next Story