Quantcast

ക്ഷയരോഗം നിസാരമല്ല; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

ടിബി ഉള്ളവർ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ല

MediaOne Logo

Web Desk

  • Published:

    28 March 2022 1:11 PM GMT

ക്ഷയരോഗം നിസാരമല്ല; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ
X

എന്താണ് ക്ഷയരോഗം എന്നത് കൃത്യമായി മനസ്സിലാക്കിയാൽ നിങ്ങൾക്ക് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗവും മനസ്സിലാക്കാൻ സാധിക്കും. ക്ഷയരോഗം എന്നത് ഒരു പകർച്ച വ്യാധിയായാണ് അറിയപ്പെടുന്നത്. ഇത് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. അത് കൂടാതെ ഇത് ചില അവസ്ഥകളിൽ തലച്ചോറിനേയം വൃക്കകളേയും ബാധിക്കും.

ഒരു തവണ രോഗം ബാധിച്ച വ്യക്തിക്ക് പിന്നീട് രോഗബാധ ഉണ്ടാവുന്നതിനുള്ള സാധ്യത ഇല്ല. എന്നാൽ രോഗം ബാധിച്ച് കഴിഞ്ഞാൽ കൃത്യമായി ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ക്ഷയരോഗത്തിന്റെ കാരണങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാൽ നമുക്ക് രോഗത്തേയും രോഗതീവ്രതയേയും പ്രതിരോധിക്കാവുന്നതാണ്. മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് ടിബി അഥവാ ക്ഷയരോഗത്തിന് കാരണമാകുന്നത്. ക്ഷയരോഗത്തിന് കാരണമാകുന്ന രോഗാണുക്കൾ വായുവിലൂടെ വ്യാപിക്കുകയും ഇത് ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് ഒരു പകർച്ചവ്യാധിയാണ്. എന്നാൽ അത്ര എളുപ്പത്തിൽ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ല. എന്നാൽ രോഗിയുമായി നിര്ന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്നത് രോഗം ബാധിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.

എന്തൊക്കെയാണ് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് കൃത്യസമയത്ത് രോഗനിർണയം നടത്തുന്നതിന് നിങ്ങളെ സഹായിക്കുന്നുണ്ട്. ടിബി ഉള്ളവർ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ല. എന്നിരുന്നാലും ഇവരിൽ പോസിറ്റീവ് സ്‌കിൻ റിയാക്ഷൻ ടെസ്റ്റ് ഉണ്ടാവുന്നു. ക്ഷയരോഗമുള്ളവർക്ക് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയാണ്.


ചുമ

തുടർച്ചയായ, നെഞ്ചുവേദന നൽകുന്ന ചുമയാണ് ടിബിയുടെ ഒരു പ്രധാന ലക്ഷണം.

തൂക്കം കുറയുക

മറ്റു പ്രത്യേക കാരണങ്ങൾ കൂടാതെ തൂക്കം കുറയുന്നതും ടിബി ലക്ഷണമാകാം.

രക്തം

ചുമച്ചു തുപ്പുന്ന കഫത്തിൽ രക്തം ടിബിയുടെ മറ്റൊരു ലക്ഷണമാണ്.

പനി

മറ്റു പല രോഗങ്ങളെപ്പോലെ, ടിബിയ്ക്കും പനി ഒരു ലക്ഷണം തന്നെയാണ്.

ക്ഷീണം

ക്ഷീണം പല രോഗങ്ങളെപ്പോലെ ക്ഷയരോഗത്തിന്റെയും ഒരു ലക്ഷണം തന്നെയാണ്.

ലംഗ്സിൽ വേദന

ശ്വസിയ്ക്കുമ്പോൾ ലംഗ്സിൽ അനുഭവപ്പെടുന്ന വേദന ടിബിയുടെ മറ്റൊരു ലക്ഷണമാണ്.

എച്ച്ഐവി

എച്ച്ഐവി ബാധിതർക്ക് ക്ഷയരോഗം ബാധിയ്ക്കാനുള്ള സാധ്യത കൂടുതലാണ്.

അണുബാധ

ക്ഷയം ലംഗ്സിൽ മാത്രം ഒതുങ്ങി നിൽക്കില്ല. ഇത് വയർ, തലച്ചോർ, ലിവർ എ്ന്നിവിടങ്ങളിലേയ്ക്കും വ്യാപിയ്ക്കാം. ശരീരത്തിലെ പല അവയവങ്ങളിലും ഒരുമിച്ച് അണുബാധയുണ്ടാകുന്നത് മറ്റൊരു ടിബി ലക്ഷണമാകാം.

ലംഗ്സ് എക്സ്റേ

ലംഗ്സ് എക്സ്റേയിൽ വരകൾ കാണപ്പെടുന്നത് മറ്റൊരു ടിബി ലക്ഷണമാണ്.

വിയർപ്പ്, തണുപ്പ്

തണുക്കുമ്പോഴും വിയർക്കുന്നതും പെട്ടെന്നു തന്നെ തണുപ്പനുഭവപ്പെടുന്നതുമെല്ലാം ടിബിയുടെ മറ്റു ചില ലക്ഷണങ്ങളാണ്.

TAGS :

Next Story