Quantcast

വൃക്കകൾ തകരാറിലാണോ?; മൂത്രം നൽകുന്ന സൂചനകൾ ഇവയാണ്, അവഗണിക്കരുത്...

രോഗം മനസിലാക്കാൻ സഹായിക്കുന്ന ഏറ്റവും വലിയ സൂചനയാണത്

MediaOne Logo
വൃക്കകൾ തകരാറിലാണോ?; മൂത്രം നൽകുന്ന സൂചനകൾ ഇവയാണ്, അവഗണിക്കരുത്...
X

ശരീരം പുറന്തള്ളുന്ന കേവലമായ വിസർജ്യമായിട്ടാണ് മൂത്രത്തെ നമ്മൾ കാണുന്നത്. എന്നാൽ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സഹായിക്കുന്ന ഏറ്റവും വലിയ സൂചനയാണത്.

വൃക്കകൾ ഫിൽട്ടർ ചെയ്യുന്ന ശരീരത്തിലെ മാലിന്യങ്ങൾ, അധിക ലവണങ്ങൾ, വെള്ളം എന്നിവ മൂത്രത്തിൽ പുറന്തള്ളുന്നു. അതിനാൽ തന്നെ അവയിൽ കാണിക്കുന്ന നിറ വ്യത്യാസവും മറ്റ് ഘടകങ്ങളും നോക്കി വൃക്കകളുടെ ആരോഗ്യം മനസിലാക്കാൻ സാധിക്കും. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, അണുബാധകൾ, പ്രമേഹം, അല്ലെങ്കിൽ മൂത്രാശയ കാൻസർ പോലുള്ള ഗുരുതരമായ അവസ്ഥകളുടെ ലക്ഷണങ്ങൾ എന്നിവയെക്കുറിച്ച് ഒരു ലളിതമായ മൂത്രപരിശോധനയിലൂടെ ഡോക്ടർമാർക്ക് മനസിലാക്കാൻ കഴിയും.

മൂത്രത്തിന്റെ നിറം, വൃക്കകളുടെ പ്രവർത്തനത്തെയും മറ്റ് ആരോഗ്യ സൂചകങ്ങളെയും കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകാൻ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. മൂത്രത്തിന്റെ നിറം സാന്ദ്രതയെ ആശ്രയിച്ചിരിക്കുന്നു.

1. മൂത്രത്തിന് ദുർഗന്ധമുണ്ടെങ്കിൽ, ഏതെങ്കിലും തരത്തിലുള്ള അണുബാധയുടെ സൂചനയാകാം

2. മൂത്രത്തിന് പിങ്ക് നിറത്തിലോ കടും ചുവപ്പ് നിറത്തിലോ, രക്തത്തിന്റെ അംശത്തിലോ ആണെങ്കിൽ, ഇത് അണുബാധ, മൂത്രത്തിൽ കല്ല്, ട്യൂമർ എന്നിവയെ സൂചിപ്പിക്കാം.

3. കടും മഞ്ഞ നിറത്തിലുള്ള മൂത്രം കരൾ രോഗത്തെ സൂചിപ്പിക്കുന്നു

4. മൂത്രമൊഴിക്കുമ്പോൾ ധാരാളം നുര വരുന്നുണ്ടെങ്കിൽ, പ്രോട്ടീൻ നഷ്ടപ്പെടുന്നുണ്ടോ എന്ന് അറിയാൻ മൂത്രപരിശോധന നടത്തണം. പ്രോട്ടീൻ നഷ്ടപ്പെടുന്നത് വൃക്കയ്ക്ക് പ്രശ്നങ്ങൾ സംഭവിച്ചു എന്നതിന്റെ സൂചനയാണ്.

5. മൂത്രം പോകുമ്പോള്‍ ചുറ്റും ധാരാളം ഉറുമ്പുകള്‍ കാണുകയാണെങ്കില്‍, മൂത്രത്തില്‍ പഞ്ചസാര കുറയുന്നു എന്നാണ് അര്‍ത്ഥം. അതിനാല്‍ തന്നെ പ്രമേഹത്തിൻ്റെ ലക്ഷണമാകാം

6. മൂത്രത്തിൽ ചില പരലുകൾ കണ്ടെത്തിയാൽ, അത് യൂറിക് ആസിഡോ സിസ്റ്റൈൻ കല്ലുകളോ ആകാം.

7. ചുവന്ന രക്താണുക്കളും പഴുത്ത കോശങ്ങളും കണ്ടാൽ, അതിനർഥം രക്തം നഷ്ടപ്പെടുന്നുവെന്നും അണുബാധയുണ്ടെന്നുമാണ്.

വൃക്കകളിൽ എന്താണ് സംഭവിക്കുന്നതെന്ന് പ്രതിഫലിപ്പിക്കുന്നതാണ് മൂത്രം. രോഗങ്ങൾ നിർണയിക്കാൻ നിരവധി മാർഗങ്ങളുണ്ട്. മൂത്ര പരിശോധനകൾ പലപ്പോഴും ലളിതവും എന്നാൽ ശക്തവുമായ ഒരു ഉപകരണമാണ്.

ഉദാഹരണത്തിന്, മൂത്രത്തിൽ കാൻസർ കോശങ്ങൾ കണ്ടെത്തിയാൽ, അത് മൂത്രസഞ്ചിയിലെ കാൻസറിനെ സൂചിപ്പിക്കാം. ക്ഷയരോഗം (ടിബി) നിർണയിക്കുന്നതിനും കണ്ടെത്തുന്നതിനും മൂത്ര പരിശോധനകൾ ഉപയോഗപ്രദമാണ്. കൂടാതെ, വിവിധ തരം വൃക്കരോഗങ്ങൾ തിരിച്ചറിയാൻ മൂത്ര പരിശോധനകൾ സഹായിക്കും.

എന്നാൽ, ഈ സൂചനകൾ ഒന്നും ഇല്ലെങ്കിലും ഇടയ്ക്കുള്ള പരിശോധനകൾ രോഗം നിർണയിക്കാൻ സഹായിക്കും....

TAGS :

Next Story