Quantcast

ഗുരുതരമാകും മുൻപ് ചികിൽസിക്കണം; മൂത്രത്തിലെ അണുബാധക്കെതിരെ മുൻകരുതലെടുക്കാം

തണുപ്പുകാലത്ത് ആളുകൾ വളരെ കുറച്ച് വെള്ളം മാത്രമേ കുടിക്കാറുള്ളൂ. ഇതും അണുബാധയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും

MediaOne Logo

Web Desk

  • Published:

    3 May 2023 6:20 PM IST

urinary infection_symptoms
X

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ അനുഭവപ്പെടുക... മൂത്രനാളിയിലെ അണുബാധയുടെ ഈ സാധാരണ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ഏറെയാണ്. പ്രായഭേദമന്യേ ഏതൊരാളെയും മൂത്രത്തിലെ അണുബാധ അഥവാ യൂറിനറി ഇൻഫെക്ഷൻ ബാധിക്കുമെങ്കിലും പുരുഷന്മാരേക്കാളേറെ സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിക്കുക. ജീവിതത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും യൂറിനറി ഇൻഫെക്ഷൻ ബാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

പലരും നിസാരമായി കണ്ട് രോഗലക്ഷണങ്ങൾ അവഗണിക്കുകയാണ് പതിവ്. വർഷത്തിൽ മൂന്നോ അതിലധികമോ തവണ അല്ലെങ്കിൽ ആറ് മാസത്തിനുള്ളിൽ രണ്ടോ അതിലധികമോ തവണ അണുബാധയുണ്ടാകുന്നെങ്കിൽ സൂക്ഷിക്കണം. ആർത്തവസമയത്തെ പ്രശ്നങ്ങൾ, ഗർഭധാരണം തുടങ്ങിയ നിരവധി കാരണങ്ങൾ യൂറിനറി ഇൻഫെക്ഷന് കാരണമാകാം. കൂടാതെ തണുപ്പുകാലത്ത് ആളുകൾ വളരെ കുറച്ച് വെള്ളം മാത്രമേ കുടിക്കാറുള്ളൂ. ഇതും അണുബാധയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.

ചിലപ്പോൾ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

  • വിട്ടുമാറാത്ത മൂത്രശങ്ക
  • മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന എരിച്ചിൽ
  • ഇടയ്ക്കിടെ മൂത്രമൊഴിക്കുക
  • ചെറിയ അളവിലുള്ള മൂത്രം
  • ചുവപ്പ്, ഇളം പിങ്ക് അല്ലെങ്കിൽ കോള നിറത്തിൽ കാണപ്പെടുന്ന മൂത്രം
  • മൂത്രത്തിൽ രക്തത്തിന്റെ ലക്ഷണങ്ങൾ
  • രൂക്ഷമായ ദുർഗന്ധം (സ്ത്രീകളിൽ - പ്രത്യേകിച്ച് പെൽവിസിന്റെ മധ്യഭാഗത്തും പ്യൂബിക് അസ്ഥിയുടെ പരിസരത്തുമാണ് ഈ ദുർഗന്ധമുണ്ടാകുന്നത്)

ചില മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ ഒരു പരിധി വരെ മൂത്രത്തിലെ അണുബാധ ഒഴിവാക്കാൻ സാധിക്കും. ഡോക്ടർമാർ നിർദേശിക്കുന്ന കാര്യങ്ങൾ ഇവയാണ്.

  • വെള്ളം കുടിക്കുക തന്നെയാണ് പ്രധാനം. ധാരാളം വെള്ളം കുടിയ്ക്കുക. ഇത് മൂത്രത്തെ നേർപ്പിക്കാൻ സഹായിക്കും. എത്രത്തോളം വെള്ളം കുടിക്കുന്നു അത്രത്തോളം ഗുണകരമാണ്. അണുബാധ ഉണ്ടാകുന്നതിന് മുൻപ് തന്നെ മൂത്രനാളിയിൽ നിന്ന് ബാക്ടീരിയകളെ ഒഴിവാക്കാൻ ഇത് സഹായിക്കും.
  • ക്രാൻബെറി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ചിലയിടങ്ങളിൽ ലോലോലിക്ക എന്നും ശീമനെല്ലിക്ക എന്നും ക്രാൻബെറി അറിയപ്പെടാറുണ്ട്. ഒരുതരം പുളിപ്പുള്ള പഴമാണിത്.
  • മൂത്രമൊഴിച്ചതിന് ശേഷവും മലവിസർജ്ജനത്തിന് ശേഷവുമുള്ള ശുചിത്വം വളരെ പ്രധാനമാണ്. ഈർപ്പം നിലനിർത്തരുത്. മുന്നിൽ നിന്ന് പിന്നിലേക്ക് തുടച്ച് വൃത്തിയാക്കണം. മൂത്രനാളിയിലേക്ക് ബാക്ടീരിയ പടരുന്നത് തടയാൻ ഇത് സഹായിക്കും.
  • ഡിയോഡറന്റ് സ്പ്രേകൾ, പോലെയുള്ളവ ജനനേന്ദ്രിയ മേഖലയിൽ ഉപയോഗിക്കരുത്.

TAGS :
Next Story