Quantcast

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ പച്ചക്കറികള്‍ കഴിച്ചുനോക്കൂ

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ പലർക്കും പല നിർദശങ്ങളും ലഭിക്കാറുണ്ട്

MediaOne Logo

Web Desk

  • Published:

    2 Sep 2022 7:48 AM GMT

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ പച്ചക്കറികള്‍ കഴിച്ചുനോക്കൂ
X

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ പലർക്കും പല നിർദശങ്ങളും ലഭിക്കാറുണ്ട്. ചിലർ കുറച്ച് കലോറി കഴിക്കാനും കൂടുതൽ വ്യായാമം ചെയ്യാനും നിർദേശിക്കുന്നു, മറ്റു ചിലർ ദൈനംദിന ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ചേർക്കാനുമാണ് പറയുന്നത്. ഇക്കാര്യങ്ങൾ ഓരോന്നും പ്രധാനമാണെങ്കിലും, ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം നാരുകളാൽ സമ്പുഷ്ടമായ പച്ചക്കറികള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ്.

ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ഘടകങ്ങളിലൊന്നാണ് ഫൈബർ. മനുഷ്യരിൽ ദഹന എൻസൈമുകൾക്ക് എളുപ്പത്തിൽ വിഘടിക്കാൻ കഴിയാത്ത സസ്യാധിഷ്ഠിത ഭക്ഷണങ്ങളുടെ ഒരു ഘടകമാണ് ഡയറ്ററി ഫൈബർ. നാരുകൾ വിഘടിച്ച് ശരീരം ആഗിരണം ചെയ്യുമ്പോൾ, അത് ശരീരത്തെ അനാവശ്യമായ ഭക്ഷണങ്ങളെ ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയുന്നു. അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ നാരുകൾ അടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പച്ചക്കറികള്‍ പരീക്ഷിക്കാവുന്നതാണ്.

1. ബ്രോക്കോളി

ഡയറ്ററി നാരുകളും വിറ്റാമിൻ സിയും ബ്രോക്കോളിയിൽ ധാരാളമുണ്ട്. പഠനങ്ങൾ അനുസരിച്ച്, ഒരു കപ്പ് ബ്രോക്കോളിയിൽ അഞ്ച് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ബ്രോക്കോളിയെന്ന സസ്യാഹാരം ആസ്വദിച്ച് കഴിക്കാൻ കുറച്ച് എണ്ണയും വെളുത്തുള്ളിയും ചേർത്ത് വഴറ്റാവുന്നതാണ്.

2. ചീര

ചീര കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും.അതൊടൊപ്പം ഓക്സിഡേറ്റീവ് സമ്മർദ്ദവും രക്തസമ്മർദ്ദവും കുറയ്ക്കും. ആരോഗ്യം മെച്ചപ്പെടുത്തുന്ന ലയിക്കാത്ത നാരുകൾ ചീരയിൽ അടങ്ങിയിട്ടുണ്ട്. അതിൽ നിന്ന് ഉപ്പേരികളും കറികളും ഉണ്ടാക്കാം അല്ലെങ്കിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തി സൂപ്പുണ്ടാക്കാം.

3. ഗ്രീൻ പീസ്

രുചികരവും പോഷകപ്രദവും മറ്റ് പോഷകങ്ങൾക്കൊപ്പം നാരുകൾ, ഇരുമ്പ്, വിറ്റാമിനുകൾ എ,സി എന്നിവയുടെ മികച്ച ഉറവിടവുമാണ് ഗ്രീൻ പീസ്.കൂടാതെ, ഗ്രീൻ പീസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതും എളുപ്പമാണ്. ഇഷ്ടമുള്ള രീതിയിൽ ഇവ ഉപയോഗിച്ച് പാചകം ചെയ്യാവുന്നതാണ്.

4. വെണ്ട

പോഷക സമ്പുഷ്ടമായ ഒരു പച്ചക്കറിയാണ് വെണ്ടക്ക. കാൽസ്യം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ്, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, എൻസൈമുകൾ, മറ്റ് പലതരം ധാതുക്കളുടെയും ഉറവിടമായി ഈ പച്ചക്കറി കണക്കാക്കപ്പെടുന്നു. ഉയർന്ന നാരുകൾ ഉള്ളതിനാൽ തന്നെ കുടൽ വൃത്തിയാക്കാൻ വെണ്ടക്ക സഹായിക്കുന്നു.

5. മത്തങ്ങ

മത്തങ്ങ എല്ലാവർക്കും നന്നായി ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ്. കാൽസ്യം, വിറ്റാമിൻ എ, കെ എന്നിവയുടെ നല്ല ഉറവിടവുമാണ് മത്തൻ . മധുരവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കാൻ ഇവ ഉപയോഗിക്കാം. ശരീരഭാരം കുറയ്ക്കാനും മത്തൻ വളരെയധികം സഹായിക്കും.

6. കോളിഫ്‌ളവർ

വളരെ പോഷകഗുണം നിറഞ്ഞ പച്ചക്കറിയാണ് കോളിഫ്ളവർ . ഇതിലെ ചില നാരുകൾ ലയിക്കാത്തതാണെങ്കിലും, ഇടയ്ക്കിടെ തിളപ്പിക്കുന്നത് ഇതിന്‍റെ സാന്ദ്രത വർധിപ്പിക്കുന്നു.

7. വഴുതന

വഴുതനങ്ങയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതിന്റെ കലോറിയും കുറവാണ്. ഇതൊക്കെ കൊണ്ടുതന്നെ ഇത് ആരോഗ്യകരമായ ഏത് ഭക്ഷണക്രമത്തിലും നിർബന്ധമായും ചേർക്കേണ്ടതാണ്. ഉയർന്ന അളവിൽ ഫൈബർ ഉള്ളതിനാൽ വഴുതനങ്ങ ദഹനനാളത്തിലൂടെ സാവധാനം നീങ്ങുന്നു, മാത്രമല്ല നിങ്ങളെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടുത്താതെ സംതൃപ്തരാക്കുകയും ചെയ്യും

TAGS :

Next Story