Quantcast

തലവേദന...ഓർമക്കുറവ്; വെള്ളംകുടി മുടങ്ങിയാൽ ചെറുതല്ല പ്രശ്‌നങ്ങൾ

പ്രായപൂർത്തിയായ ഒരാളുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ പ്രതിദിനം കുറഞ്ഞത് 3.7 ലിറ്റർ വെള്ളമെങ്കിലും ആവശ്യമാണ്

MediaOne Logo

Web Desk

  • Published:

    25 Dec 2022 5:03 PM GMT

തലവേദന...ഓർമക്കുറവ്; വെള്ളംകുടി മുടങ്ങിയാൽ ചെറുതല്ല പ്രശ്‌നങ്ങൾ
X

ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തിരക്കിനിടെ പലരും അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കാര്യമാണ് വെള്ളം കുടിക്കൽ. ദാഹിക്കുമ്പോൾ മാത്രമല്ല, ശരീരത്തിന് ആവശ്യമായ അളവിൽ വേണം വെള്ളം കുടിക്കാൻ. പ്രായപൂർത്തിയായ ഒരാളുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ പ്രതിദിനം കുറഞ്ഞത് 3.7 ലിറ്റർ വെള്ളമെങ്കിലും ആവശ്യമാണ്. അവയവങ്ങളുടെ സുപ്രധാന പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൃത്യമായിരിക്കേണ്ടത് അത്യാവശ്യമാണ്.

ശരീരം വരളുകയോ ആവശ്യത്തിന് ജലാംശം ഇല്ലാതെ വരികയോ ചെയ്‌താൽ അത് നിർജലീകരണത്തിന് കാരണമാകും. ശരീരത്തിൽ, പ്രത്യേകിച്ച് കോശങ്ങളിലും രക്തക്കുഴലുകളിലും ആവശ്യത്തിന് ജലത്തിന്റെ അഭാവമാണ് നിർജലീകരണത്തിന് കാരണമാകുന്നത്. വിട്ടുമാറാത്ത നിർജലീകരണം മറ്റ് നിരവധി സങ്കീർണതകളിലേക്ക് നയിച്ചേക്കാം. അവ ശ്രദ്ധിക്കണം:--

ജലാംശം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം

മനുഷ്യശരീരത്തിന്റെ 55% മുതൽ 78% വരെ വെള്ളമാണ്. തലച്ചോറിന്റെ 73 ശതമാനവും ജലത്താൽ നിർമ്മിതമാണ്, ഹൃദയവും തലച്ചോറും മാത്രമല്ല, ഹൃദയം, എല്ലുകൾ, പേശികൾ, ചർമ്മം, വൃക്കകൾ എന്നിവയെല്ലാം ജലത്താൽ നിർമിതമാണ്. അതിനാൽ, ശരിയായ അനുപാതത്തിൽ വെള്ളം കുടിക്കേണ്ടത് ഏറെ പ്രധാനമാണ്. ദഹനത്തെ സഹായിക്കുന്നു, സന്ധികളെ ആരോഗ്യത്തോടെ നിലനിർത്തുന്നു, ഉമിനീർ ഉണ്ടാക്കുന്നു, ശരീരത്തിലെ രാസവസ്തുക്കൾ സന്തുലിതമാക്കുന്നു, ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നു, ശരീര താപനില നിയന്ത്രിക്കുന്നു തുടങ്ങി ശരീരത്തിൽ ജലാംശം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

നിർജലീകരണം എങ്ങനെ തിരിച്ചറിയാം

നിർജലീകരണം ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ശരീരം വരണ്ടുപോകുമ്പോൾ അതിന്റെ ലക്ഷണങ്ങളെ പരിശോധിക്കേണ്ടത് പ്രധാനമാണ്. നിർജലീകരണം സംഭവിക്കുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നു. ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ പ്രത്യേക ശ്രദ്ധവേണം.

  • വിട്ടുമാറാത്ത ദാഹം
  • കടും മഞ്ഞ കലർന്ന മൂത്രം
  • മൂത്രത്തിൽ നുരയും ദുർഗന്ധവും
  • ക്ഷീണം
  • ദുർബലമായ അസ്ഥികൾ
  • തലവേദന
  • ശരിയായി നടക്കാൻ കഴിയാത്ത അവസ്ഥ
  • കുഴിഞ്ഞ കണ്ണുകൾ
  • വരണ്ട വായ, തൊലി, നാവ്
  • ഓർമക്കുറവ്

നിർജലീകരണത്തിന്റെ കാരണം

ചിലപ്പോൾ വെള്ളം കുടിക്കാത്തത് മാത്രമായിരിക്കില്ല നിർജലീകരണത്തിന്റെ കാരണം. താഴെ പറയുന്നവ മൂലവും നിർജലീകരണം സംഭവിക്കാം

വയറിളക്കം: വശരീരത്തിലെ ജലാംശം അങ്ങേയറ്റം നഷ്ടപ്പെടുത്തുന്നതിന് വയറിളക്കം കാരണമായേക്കാം.

മോശം ഹൃദയാരോഗ്യം: ഹൃദയാരോഗ്യം മോശമാകുന്നത് അമിത വിയർപ്പിന് കാരണമാകും. ഇത് നിർജലീകരണത്തിലേക്ക് നയിച്ചേക്കാം.

ചില മരുന്നുകൾ: ഡൈയൂററ്റിക്സ് (വാട്ടർ ഗുളികകൾ) പോലുള്ള ചില മരുന്നുകളുണ്ട്, അത് മൂത്രമൊഴിക്കൽ വർദ്ധിപ്പിക്കുകയും നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.

അതിനാൽ, ഈ ആരോഗ്യപ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ, ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും, ദിവസേന ശരീരത്തിന് ആവശ്യമായ വെള്ളം ഉറപ്പാക്കുകയും ചെയ്യണം.

TAGS :
Next Story