തുടർച്ചയായി രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
നമ്മുടെ ദഹനവ്യവസ്ഥയിൽ ദശലക്ഷക്കണക്കിന് ബാക്ടീരിയകളുണ്ട്

തൈര്,മോര്,ഇഡ്ഡലി, ദോശ എന്നിവ തൊട്ട് വിദേശികളായ കിംചി, കോംബുച്ച...വരെ. വ്യത്യസ്തമാണ് പുളിപ്പിച്ച ഭക്ഷണങ്ങളുടെ ലോകം. കാര്യം സിമ്പിളാണെങ്കിലും സൂപ്പര്‍ഫുഡുകളാണ് ഈ ഭക്ഷണങ്ങൾ. ഇവ കൃത്യമായി രണ്ടാഴ്ച കഴിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ സൗരഭ് സേഥി പറയുന്നു.
1.കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ പ്രോബയോട്ടിക്സ്
നമ്മുടെ ദഹനവ്യവസ്ഥയിൽ ദശലക്ഷക്കണക്കിന് ബാക്ടീരിയകളുണ്ട്. ഇതിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കാൻ പുളിപ്പിച്ച ഭക്ഷണങ്ങൾ സഹായിക്കുന്നു.തൈര്, മോര് തുടങ്ങിയ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഈ ബാക്ടീരിയ ദഹനക്കേട് തടയാൻ സഹായിക്കുന്നു.ശരീരത്തിന് ഹാനികരമായേക്കാവുന്ന അണുക്കളെ നശിപ്പിക്കാനും കുടലിലെ ആവാസവ്യവസ്ഥ സന്തുലിതമായി നിലനിർത്താനും ഇത് സഹായിക്കുന്നു.
2. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
പുളിപ്പിച്ച ഭക്ഷണങ്ങളിൽ കുടലിലെ രോഗപ്രതിരോധ കോശങ്ങളുമായി ഇടപഴകുകയും രോഗപ്രതിരോധ പ്രതികരണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഗുണകരമായ സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്.
നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ഏകദേശം 70% വും കുടലുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ല ബാക്ടീരിയകളുടെ എണ്ണം കൂടുന്നതോടെ ശരീരത്തിന് രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിക്കുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന ജലദോഷം, അലർജി എന്നിവ കുറയാൻ ഇത് കാരണമാകും.
3. മെറ്റബോളിസം മെച്ചപ്പെടുത്തുന്നു
പുളിപ്പിച്ച ഭക്ഷണങ്ങൾ കേവലം ദഹനത്തിന് മാത്രമല്ല, ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.വിട്ടുമാറാത്ത വീക്കം അഥവാ ഇന്‍ഫ്ലമേഷൻ പല രോഗങ്ങൾക്കും കാരണമാകാറുണ്ട്. പുളിപ്പിച്ച ഭക്ഷണങ്ങളിലെ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇത് കുറയ്ക്കാൻ സഹായിക്കുന്നു.
Adjust Story Font
16

