Quantcast

ഹണി റോസ് കൂടയിലാക്കുന്ന അബിയുപ്പഴം ചില്ലറക്കാരിയല്ല, ആമസോണ്‍ സുന്ദരിയുടെ വിശേഷങ്ങള്‍...

അബിയു പഴത്തിന് ഇളനീര്‍ കാമ്പിന്‍റെയും പൈനാപ്പിളിന്‍റെയും രുചിയാണെന്നാണ് രുചിച്ചവരുടെ അനുഭവ സാക്ഷ്യം

MediaOne Logo

ijas

  • Updated:

    2022-01-31 07:12:31.0

Published:

31 Jan 2022 6:59 AM GMT

ഹണി റോസ് കൂടയിലാക്കുന്ന അബിയുപ്പഴം ചില്ലറക്കാരിയല്ല, ആമസോണ്‍ സുന്ദരിയുടെ വിശേഷങ്ങള്‍...
X

മലയാള നടി ഹണി റോസ് വീട്ടുമുറ്റത്തെ തോട്ടത്തില്‍ നിന്നും അബിയുപ്പഴങ്ങള്‍ പറിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇളം മഞ്ഞ നിറത്തിലുള്ള പഴം കണ്ട പലരും അതിന്‍റെ ആകര്‍ഷണം കൊണ്ടും കൗതുകം കൊണ്ടും പഴമേതാണെന്ന ചോദ്യവും താഴെ ചോദിച്ചു. അബിയു എന്ന പേര് പരിചിതമല്ലാത്ത നിരവധി പേരാണ് പഴം തിരക്കി താരത്തിനടുത്തെത്തിയത്.

ആമസോണ്‍ കാടുകളില്‍ നിന്നും കേരളക്കരയിലെത്തിയ അബിയു എന്ന പഴമാണ് ഹണി റോസ് കൂടയിലാക്കിയത്. സപ്പോട്ട കുടുബത്തിലെ അംഗമാണ് അബിയു. വെളുത്ത മാംസളമായ ഉള്‍ഭാഗത്തോടെയുള്ള അബിയു പഴത്തിന് ഇളനീര്‍ കാമ്പിന്‍റെയും പൈനാപ്പിളിന്‍റെയും രുചിയാണെന്നാണ് രുചിച്ചവരുടെ അനുഭവ സാക്ഷ്യം. പോഷകസമൃദ്ധമായ ഇവ കഴിച്ചാൽ ദാഹം മാറി ഉൻമേഷമുണ്ടാകും.

പഴത്തിനകത്ത് നാല് വിത്തുകളാണുള്ളത്. ഈ വിത്തുകള്‍ പാകിയാണ് തൈകള്‍ തീര്‍ക്കുന്നത്. ഈര്‍പ്പവും ചൂടുമുള്ള കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ അബിയു തൈ രണ്ട് വര്‍ഷം കൊണ്ട് ഫലം നല്‍കി തുടങ്ങും. മഴക്കാലത്തിനൊടുവിൽ വെള്ളപ്പൂക്കൾ അബിയുമരത്തിന്‍റെ ശാഖകളിലാകെ വിരിയും. പച്ച നിറത്തിലാണ് കായ്കൾ കാണുക ഇവ വിളഞ്ഞ് പഴുക്കുന്നത് വേനലിലാണ്. വളര്‍ച്ചയെത്തിയ ഒരു മരത്തില്‍ നിന്നും ആയിരത്തിനടുത്ത് പഴങ്ങള്‍ ഒരു സീസണില്‍ ലഭിക്കുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. കൊമ്പുകോതി വളർച്ച നിയന്ത്രിച്ചാൽ പഴങ്ങൾ നിലത്തു നിന്നും വിളവെടുക്കാം.


TAGS :

Next Story