Quantcast

യുഎഇയില്‍ ശമ്പളം നിഷേധിച്ചാൽ കനത്ത പിഴ

ശമ്പളം നിഷേധിച്ചാൽ കനത്ത പിഴ. ജീവനക്കാരന് 1000 ദിർഹം എന്ന നിരക്കിലാണ് പിഴ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിലെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്.

MediaOne Logo

  • Updated:

    2021-03-01 01:57:38.0

Published:

1 March 2021 7:29 AM IST

യുഎഇയില്‍ ശമ്പളം നിഷേധിച്ചാൽ കനത്ത പിഴ
X

യുഎഇയിൽ തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ നടപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു ജീവനക്കാരന് ആയിരം ദിർഹം എന്ന നിരക്കിൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. തൊഴിൽ മന്ത്രാലയത്തിൽ തൊഴിലാളികളുടെ പരാതി ലഭിച്ചാൽ തൊഴിലുടമ നടപടി നേരിടേണ്ടി വരും.

യു.എ.ഇ ഫെഡറൽ നിയമപ്രകാരം ജീവനക്കാർക്കും തൊഴിലാളികൾക്കും കൃത്യമായി ശമ്പളം ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. മാസ ശമ്പളക്കാർക്ക് മാസത്തിൽ ഒരിക്കലും മറ്റുള്ളവർക്ക് രണ്ടാഴ്ചയിലൊരിക്കലെങ്കിലും വേതനം നൽകിയിരിക്കണം. ശമ്പള ദിവസം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടാൽ അത് വേതനം വൈകിക്കുന്നതായി കണക്കാക്കും. ശമ്പളം നൽകേണ്ട ദിവസം കഴിഞ്ഞ് ഒരുമാസത്തിലേറെ ശമ്പളം വൈകിയാൽ നിയമപ്രകാരം അത് ശമ്പള നിഷേധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നൂറിൽ താഴെ ജീവനക്കാരുള്ള തൊഴിലുടമ 60 ദിവസം കഴിഞ്ഞും ശമ്പളം നൽകിയില്ലെങ്കിൽ പിഴ നൽകേണ്ടി വരും. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനിയാണെങ്കിൽ ഒരു ജീവനക്കാരന് ആയിരം ദിർഹം എന്ന നിലയിലായിരിക്കും തൊഴിലുടമ പിഴ നൽകേണ്ടി വരിക. ഇതിന് പുറമെ, തൊഴിലുടമയുടെ സ്ഥാപനത്തിന് നിയമനത്തിനായി വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവെക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

TAGS :

Next Story