തമിഴ് പേശുന്ന 'ഹെലന്‍'; ട്രയിലര്‍ കാണാം

തമിഴില്‍ കീര്‍ത്തി പാണ്ഡ്യന്‍ ആണ് നായിക

MediaOne Logo

  • Updated:

    2021-02-23 10:04:07.0

Published:

23 Feb 2021 10:04 AM GMT

തമിഴ് പേശുന്ന ഹെലന്‍; ട്രയിലര്‍ കാണാം
X

ആദ്യം ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലെ അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ അന്ന ബെന്നിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്നു ഹെലന്‍. ഹെലന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയായിരുന്നു അന്ന അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ തമിഴ് റീമേക്കിന്‍റെ ട്രയിലര്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

തമിഴില്‍ കീര്‍ത്തി പാണ്ഡ്യന്‍ ആണ് നായിക. അരുണ്‍ പാണ്ഡ്യന്‍ ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ ആന്‍ഡ് പി ഗ്രൂപ്പിന്‍റെ ബാനറില്‍ അരുണ്‍ പാണ്ഡ്യനാണ് ചിത്രം തമിഴില്‍ നിര്‍മിക്കുന്നത്. ഗോകുല്‍ ആണ് തമിഴ് പതിപ്പിന്‍റെ സംവിധാനം. അന്‍പിര്‍ക്കിനിയാള്‍ എന്നാണ് തമിഴ് റീമേക്കിന്‍റെ പേര്.

2019ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് ഹെലന്‍. നവാഗതനായ മാത്തുക്കുട്ടി സേവ്യറായിരുന്നു സംവിധാനം. ഹാബിറ്റ് ഓഫ് ലൈഫ് ബാനറിൽ വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിച്ചത്. ദി ചിക്കൻ ഹബ്ബ് എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസായാണ് അന്ന ബെൻ ഈ ചിത്രത്തിൽ അഭിനയിച്ചത്.

TAGS :

Next Story