Quantcast

വടിയെടുത്ത് ഹൈക്കമാന്‍ഡ്; സ്ഥാനാര്‍ത്ഥി പട്ടിക വേഗത്തിലാക്കാന്‍ കോണ്‍ഗ്രസിന് അന്ത്യശാസനം

ലിസ്റ്റിലില്ലാത്ത പേരുകൾ പുതിയതായി മുന്നോട്ട് വെക്കില്ലെന്നും ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചു.

MediaOne Logo

  • Published:

    11 March 2021 1:16 PM IST

വടിയെടുത്ത് ഹൈക്കമാന്‍ഡ്; സ്ഥാനാര്‍ത്ഥി പട്ടിക വേഗത്തിലാക്കാന്‍ കോണ്‍ഗ്രസിന് അന്ത്യശാസനം
X

സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം. കേരളത്തിൽ നിന്നു വന്ന പട്ടികയിൽ നിന്ന് വിജയസാധ്യത ഉള്ളവരെ മാത്രം ഹൈക്കമാൻഡ് പരിഗണിക്കും. ലിസ്റ്റിലില്ലാത്ത പേരുകൾ പുതിയതായി മുന്നോട്ട് വെക്കില്ലെന്നും ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചു.

നേമത്ത് കെ മുരളീധരനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കെ സി ജോസഫ്, ജോസഫ് വാഴയ്ക്കൻ, കെ ബാബു എന്നിവരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തർക്കം തുടരുകയാണ്. മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന് പകരം ഡോളി കുര്യാക്കോസിനെ പരിഗണിച്ചേക്കും. വട്ടിയൂര്‍കാവില്‍ ജ്യോതി വിജയകുമാര്‍ ആണ് പരിഗണനയില്‍. കൊട്ടാരക്കരയില്‍ സിപിഎമ്മിന്‍റെ കെഎന്‍ ബാലഗോപാലനെതിരെ വിഷ്ണുനാഥിനെയാകും കോണ്‍ഗ്രസ് രംഗത്തിറക്കാന്‍ പോകുന്നത്.

TAGS :

Next Story