എയ്ഡഡ് സ്കൂൾ അധ്യാപകർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിലക്കി ഹൈകോടതി
കുട്ടികളെ പഠിപ്പിക്കുകയെന്ന പ്രഥമ കർത്തവ്യം മാറ്റിവച്ചാണ് എയ്ഡഡ് അധ്യാപകർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നായിരുന്നു ഹരജിക്കാരെൻറ വാദം.

എയ്ഡഡ് സ്കൂൾ അധ്യാപകർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതും വിലക്കി ഹൈകോടതി. അധ്യാപകർക്ക് മത്സരിക്കാൻ ഇളവനുവദിച്ച നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്. അതേസമയം, ഉത്തരവിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ച ബുധനാഴ്ച മുതൽ മാത്രമാണ് ഇത് ബാധകമാവുകയെന്നും ഡിവിഷൻബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു.
സർക്കാർ സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും രാഷ്ട്രീയ പ്രവർത്തനം നിയമപരമായി വിലക്കിയിട്ടുണ്ടെങ്കിലും എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ഇതു ബാധകമാക്കാത്തത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി പിറവം പാഴൂർ സ്വദേശി ജിബു പി. തോമസ് അടക്കം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കുട്ടികളെ പഠിപ്പിക്കുകയെന്ന പ്രഥമ കർത്തവ്യം മാറ്റിവച്ചാണ് എയ്ഡഡ് അധ്യാപകർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
Adjust Story Font
16

