Quantcast

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു

പിഎസ്‍സി ഉദ്യോഗാർഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

MediaOne Logo

  • Published:

    4 March 2021 7:02 AM GMT

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു
X

സ്ഥിരപ്പെടുത്തല്‍ നിയമനങ്ങള്‍ക്ക് വിലക്ക്. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. 9 സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 10 വർഷം പൂർത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഈ മാസം 12ന് സർക്കാർ മറുപടി സത്യവാങ്മൂലം നല്‍കണം. പിഎസ്‍സി ഉദ്യോഗാർഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

സ്കോള്‍ കേരള, കില, കെല്‍ട്രോള്‍, ഈറ്റത്തൊഴിലാളി ക്ഷേമ ബോര്‍ഡ്, സിഡിറ്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, സാക്ഷരതാ മിഷന്‍, യുവജന കമ്മീഷന്‍, ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ, എല്‍ബിഎസ്, വനിതാ കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് നേരത്തെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടന്നിരുന്നത്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ഇടപെട്ട് മരവിപ്പിച്ചിരിക്കുന്നത്.

TAGS :

Next Story