Quantcast

2026 ആകുന്നതോടെ ആർബിഐ 500ന്റെ നോട്ടുകൾ നിർത്തലാക്കുമോ? വൈറലായ വാട്‌സ്ആപ്പ് മെസേജിന് പിന്നിലെ വസ്തുതാ പരിശോധന

2025 സെപ്തംബർ 30 ആകുന്നതോടെ രാജ്യത്തെ മുഴുവൻ എടിമ്മുകളിലും 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് 75%ത്തോളം നിർത്തണമെന്നും 2026 മാർച്ചോടെ ഇത് 90% ആയി ഉയർത്തണമെന്നുമാണ് നിരവധിയാളുകൾ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നത്

MediaOne Logo

Web Desk

  • Published:

    13 July 2025 7:07 PM IST

2026 ആകുന്നതോടെ ആർബിഐ 500ന്റെ നോട്ടുകൾ നിർത്തലാക്കുമോ? വൈറലായ വാട്‌സ്ആപ്പ് മെസേജിന് പിന്നിലെ വസ്തുതാ പരിശോധന
X

ന്യൂഡൽഹി: 2026 മാർച്ച് ആകുന്നതോടെ 500ന്റെ നോട്ടുകളുടെ വിതരണം നിർത്തലാക്കാൻ റിസർവ് ബാങ്ക് തയാറെടുക്കുന്നുവെന്ന് അവകാശപ്പെടുന്ന വാട്‌സ്ആപ്പ് മെസേജ് സന്ദേശം ചിലരെയെങ്കിലും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. എന്നാൽ ഈ സന്ദേശം തീർത്തും വ്യാജമാണെന്ന ഔദ്യോഗിക വിശദീകരണമാണ് ഇപ്പോൾ പുറത്തുവരുന്നത്.

2025 സെപ്തംബർ 30 ആകുന്നതോടെ രാജ്യത്തെ മുഴുവൻ എടിമ്മുകളിലും 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് 75%ത്തോളം നിർത്തണമെന്നും 2026 മാർച്ചോടെ ഇത് 90% ആയി ഉയർത്തണമെന്നുമാണ് നിരവധിയാളുകൾ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നത്. ആളുകളോട് എത്രയും വേഗത്തിൽ കൈയിലുള്ള 500 രൂപ നോട്ടുകൾ 200,100 നോട്ടുകളായി സൂക്ഷിക്കാൻ നിർദേശിക്കുന്നുവെന്നും സന്ദേശത്തിൽ അവകാശപ്പെടുന്നു.

എന്നാൽ ഈ സന്ദേശം വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. ആർബിഐ അത്തരത്തിൽ യാതൊരു നിർദേശവും പുറപ്പെടുവിച്ചിട്ടില്ലെന്നും 500ന്റെ നോട്ടുകൾ നിയമാനുസൃതമായി നിലനിൽക്കുന്നുവെന്നും പിഐബിയുടെ എക്‌സ് പോസ്റ്റിൽ പറയുന്നു.

ഇത്തരം വ്യാജവാർത്തകൾ വിശ്വസിച്ച് പ്രവർത്തിക്കുന്നതിന് മുമ്പ് ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും വാർത്തയുടെ സത്യസന്ധത പരിശോധിക്കണമെന്നും പിഐബി പോസ്റ്റിൽ പറയുന്നു. ബാങ്കുകളോട് എടിഎമ്മുകളിൽ 200,100 പോലെ ചെറിയ മൂല്യമുള്ള നോട്ടുകൾ കൂടുതൽ ലഭ്യമാക്കണമെന്ന ആർബിഐ ഉത്തരവായിരിക്കാം ഇത്തരം ഊഹാപോഹങ്ങൾക്ക് കാരണം. കഴിഞ്ഞ ഏപ്രിലിലാണ് ആർബിഐ അത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.

TAGS :

Next Story