Quantcast

ഒമാന്‍ സുല്‍ത്താനുമായി ഇന്ത്യൻ പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു

സുല്‍ത്താനും ഒമാനിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേമവും പുരോഗതിയും ആശംസിച്ചു.

MediaOne Logo

  • Updated:

    2021-02-17 17:44:08.0

Published:

17 Feb 2021 11:27 PM IST

ഒമാന്‍ സുല്‍ത്താനുമായി ഇന്ത്യൻ പ്രധാനമന്ത്രി  ടെലിഫോണില്‍ സംസാരിച്ചു
X

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ചു. ഇരു രാഷ്​ട്രങ്ങളും തമ്മിലുള്ള ശക്​തമായ ഉഭയകക്ഷി ബന്ധത്തിന്​ ഒപ്പം സഹകരണം വിവിധ മേഖലകളിൽ വ്യാപിപ്പിക്കുന്നതുമായ കാര്യങ്ങളും സംഭാഷണത്തിൽ വിഷയമായി. പൂനയെിലെ സെറം ഇൻസ്​റ്റിറ്റ്യൂട്ടിൽ നിർമിച്ച ഓക്​സ്​ഫഡ്​ ആസ്​ട്രാ സെനക്ക കോവിഡ്​ വാക്​സിൻ ഒമാന്​ ലഭ്യമാക്കിയതിൽ ഇന്ത്യൻ ഭരണ നേതൃത്വത്തോട്​ സുൽത്താൻ നന്ദി അറിയിച്ചു. സുല്‍ത്താനും ഒമാനിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേമവും പുരോഗതിയും ആശംസിച്ചു.

TAGS :

Next Story