Quantcast

മഴക്കാലത്ത് ചോര്‍ച്ചയുണ്ടാവരുത്, കാറ്റും വെളിച്ചവും അകത്തെത്തുകയും വേണം: വീടുനിര്‍മാണത്തിലെ മാറുന്ന ട്രെന്‍ഡുകള്‍

റൂഫിലും ചുമരുകളിലും ദ്വാരങ്ങളിടുന്നത് വേനല്‍കാലത്ത് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെങ്കിലും മഴക്കാലത്ത് അതല്ല അവസ്ഥ.

MediaOne Logo

Web Desk

  • Published:

    16 Feb 2023 12:24 PM GMT

മഴക്കാലത്ത് ചോര്‍ച്ചയുണ്ടാവരുത്, കാറ്റും വെളിച്ചവും അകത്തെത്തുകയും വേണം: വീടുനിര്‍മാണത്തിലെ മാറുന്ന ട്രെന്‍ഡുകള്‍
X

കേരളത്തിലെ വീടുകളും വീട് നിര്‍മ്മാണരീതികളും മാറിക്കൊണ്ടിരിക്കുകയാണ്. കാറ്റും വെളിച്ചവും വീടിന് അകത്തെത്തുന്ന രീതിയില്‍ വീടുനിര്‍മാണത്തില്‍ ശ്രദ്ധകൊടുക്കാനാണ് ഇന്നത്തെ തലമുറ ശ്രദ്ധിക്കുന്നത്. നടുമുറ്റം വ്യാപകമാകുന്നത് അതിന്‍റെ ലക്ഷണമാണ്.. വീടിനുള്ളില്‍ തണുത്ത അന്തരീക്ഷം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

നാടിന്‍റെ കാലാവസ്ഥയ്ക്ക് പറ്റില്ലെന്ന് പറഞ്ഞ് നമ്മള്‍ മാറ്റിനിര്‍ത്തിയ പല വിദേശ നിര്‍മ്മാണരീതികളും ഇപ്പോള്‍ ഇവിടെ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. രണ്ടുരീതിയിലാണ് ഇത് ഉപകാരമാകുന്നത്. ഒന്ന് അനാവശ്യമായ ഇലക്ട്രിസിറ്റി കണ്‍സ്ട്രക്ഷനും അതുവഴി ഉപയോഗവും കുറയ്ക്കാനാകുന്നു. രണ്ട് കാറ്റ് കൃത്യമായി അകത്തെത്തുന്നു. അതുവഴി വീടിനകത്തെ എയര്‍പാസേജ് കൂടുന്നു..

റൂഫുകളിലും, ചുമരുകളിലും ദ്വാരങ്ങളിട്ടാണ് പലരും ഇന്ന് നാച്ചുറല്‍ ലൈറ്റ് വീടിനകത്തേക്ക് നിറയ്ക്കുന്നത് റൂഫിലും ചുമരുകളിലും ദ്വാരങ്ങളിടുന്നത് വേനല്‍കാലത്ത് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെങ്കിലും മഴക്കാലത്ത് അതല്ല അവസ്ഥ. വേനല്‍ക്കാലത്ത് ആവശ്യമായ കാറ്റും വെളിച്ചവും ഈ ദ്വാരങ്ങളിലൂടെ വരുന്നതുപോലെ തന്നെ മഴക്കാലത്ത് വെള്ളം ഊര്‍ന്നുവരാനും സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഈ നിര്‍മ്മാണരീതി കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമുണ്ട് എന്നാണല്ലോ. ബുദ്ധിമുട്ട് ഉണ്ടെന്ന് കരുതി ഈ ഒരു നിര്‍മ്മാണരീതി വീടുണ്ടാക്കുമ്പോള്‍ ഒഴിവാക്കേണ്ടതുമില്ല.

ചോര്‍ച്ച വന്നാല്‍ നോക്കാം എന്ന് കരുതി ഒരിക്കലും ഇത്തരത്തിലുള്ള വീട് നിര്‍മ്മാണത്തിന് മുതിരരുത്. ലീക്കേജുണ്ടാകില്ല എന്ന് ഉറപ്പുവരുത്തിവേണം വീടുനിര്‍മ്മാണം. വീടുണ്ടാക്കുമ്പോള്‍തന്നെ വാട്ടര്‍പ്രൂഫിംഗ് ചെയ്യുക എന്നതാണ് ഇതിന് പരിഹാരം. വാട്ടര്‍പ്രൂഫിന് ശേഷം പ്ലാസ്റ്ററിംഗോ ഓടോ പോലുള്ള പ്രൊട്ടക്ഷനും ഇത്തരം നിര്‍മാണരീതിയില്‍ നല്‍കണം.

വിവരങ്ങള്‍ക്ക് കടപ്പാട്:

പ്രജീഷ് എന്‍.വി ചന്ദ്രന്‍

പ്രൊജക്ട് മാനേജര്‍, wytfox ഇൻഡസ്ട്രീസ്


FOR MORE DETAILS

Contact : +91 9037703727 , +91 97459 29393

WHATSAPP : https://wa.me/919037703727

YOUTUBE : https://www.youtube.com/@wytfox

INSTA : https://www.instagram.com/wytfoxofficial

Facebook : https://www.facebook.com/Wytfoxofficial

കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം:


TAGS :

Next Story