വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു
കാട്ടാക്കടയില്‍ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

തിരുവനന്തപുരം വെള്ളനാട് വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. സ്വർണമ്മ (62) ആണ് മരിച്ചത്. കാട്ടാക്കടയില്‍ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.
ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടിലെ പട്ടി അസാധാരണമായി കുരയ്ക്കുന്നതുകണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. അടുപ്പില്‍ നിന്ന് തീ പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
സ്വര്‍ണമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അഗ്നിശമന സേന എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.
Next Story
Adjust Story Font
16

