ആ ഡാന്‍സുകാരിക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്; ദൃശ്യം 2വിനെക്കുറിച്ചുള്ള വീട്ടമ്മയുടെ പ്രതികരണം വൈറല്‍
എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവള്‍… അവളുടെ ഭര്‍ത്താവ് പാവമാണ്

മികച്ച പ്രതികരണം നേടി ദൃശ്യം 2 മുന്നേറിക്കൊണ്ടിരിക്കുകയാണ്. കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. സോഷ്യല്‍മീഡിയ മുഴുവന്‍ ദൃശ്യം 2വിനെക്കുറിച്ചുള്ള ചര്‍ച്ചകളും നിരൂപണങ്ങളുമാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള വീട്ടമ്മയുടെ പ്രതികരണമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ആശാ ശരത് അവതരിപ്പിച്ച ഗീതാ പ്രഭാകറോടുള്ള ദേഷ്യമാണ് വീട്ടമ്മ പ്രകടിപ്പിക്കുന്നത്. ആശ തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
''മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാന്‍സുകാരത്തി അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവള്‍… അവളുടെ ഭര്‍ത്താവ് പാവമാണ്…ഹോ..മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ…’ ദൃശ്യം 2 കണ്ടശേഷം വീട്ടമ്മ പറയുന്ന വാക്കുകള്‍ മകനാണ് പകര്‍ത്തിയത്.
‘പുറത്തിറങ്ങിയാല്‍ ജോര്‍ജ്കുട്ടി ഫാന്‍സിന്‍റെ അടികിട്ടുമോ ആവോ..’ എന്ന കുറിപ്പോടെയാണ് ആശ രസകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്
പുറത്തിറങ്ങിയാൽ ജോർജ്കുട്ടിഫാൻസിന്റെ അടികിട്ടുമോ ആവോ 🤔🤔🤣🤣🤣🤣 Drishyam 2 effect... #drishyam2 #drishyam2onprime
Posted by Asha sharath on Sunday, February 21, 2021
Adjust Story Font
16

