Quantcast

റോഡില്‍ കൂറ്റന്‍ ഗര്‍ത്തം; കുഴിയിലിറങ്ങി പ്രതിഷേധിച്ച് നാട്ടുകാര്‍

അപകടമുണ്ടാക്കുന്ന തരത്തിൽ ഗർത്തം രൂപപ്പെട്ടിട്ടും ജനപ്രതിനിധികൾ തിരിഞ്ഞു നോക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ ഗർത്തത്തിലിറങ്ങി പ്രതിഷേധിച്ചു

MediaOne Logo

  • Published:

    15 Feb 2021 8:31 AM IST

റോഡില്‍ കൂറ്റന്‍ ഗര്‍ത്തം; കുഴിയിലിറങ്ങി പ്രതിഷേധിച്ച് നാട്ടുകാര്‍
X

തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് റോഡില്‍ കൂറ്റന്‍ ഗര്‍ത്തം രൂപപ്പെട്ടു. അപകടമുണ്ടാക്കുന്ന തരത്തിൽ ഗർത്തം രൂപപ്പെട്ടിട്ടും ജനപ്രതിനിധികൾ തിരിഞ്ഞു നോക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ ഗർത്തത്തിലിറങ്ങി പ്രതിഷേധിച്ചു.

കോട്ടൂര്‍-കാപ്പുകാട് റോഡില്‍ കുമ്പിള്‍മൂട് പ്രദേശത്താണ് റോഡ് ഇടിഞ്ഞു താന്നു ഗര്‍ത്തം രൂപപ്പെട്ടത്. ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതിപ്പെട്ടു കൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. പ്രദേശവാസിയായ നസീര്‍ ഗര്‍ത്തത്തിനുള്ളില്‍ ഇറങ്ങി.

കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്കും ആദിവാസി ഊരിലേക്കുമുള്ള പ്രധാന പാതയാണഇത്. 16ാം തിയതി നവീകരിച്ച ആനപാര്‍ക്കിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനവും നിശ്ചയിച്ചിട്ടുണ്ട്. എന്നിട്ടും റോഡ് നന്നാക്കിയിട്ടില്ല.

TAGS :

Next Story