Quantcast

വിതുരയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

വിതുര സ്വദേശി രമേശാണ് അറസ്റ്റിലായത്. പരിക്കേറ്റ ഭാര്യ ഗേളി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

MediaOne Logo

  • Published:

    27 Feb 2021 8:49 AM IST

വിതുരയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
X

തിരുവനന്തപുരം വിതുരയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വിതുര സ്വദേശി രമേശാണ് അറസ്റ്റിലായത്. പരിക്കേറ്റ ഭാര്യ ഗേളി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഒരു വര്‍ഷമായി ഗേളിയും രമേശും പിണങ്ങി താമസിക്കുകയാണ്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് രമേശന്‍ ഗേളിയെ ആക്രമിച്ചത്. വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനായിരുന്നു ശ്രമം. ഗേളിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഗേളി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിയെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു.

TAGS :

Next Story