Quantcast

ഇബ്രാഹിമോവിച്ച് വീണ്ടും സ്വീഡൻ ദേശീയ ടീമിലേക്ക്

ഇബ്രാഹിമോവിച്ച് 2016ലാണ് ദേശീയ ടീമിൽ നിന്ന് വിരമിച്ചത്

MediaOne Logo

  • Published:

    17 March 2021 11:22 AM IST

ഇബ്രാഹിമോവിച്ച് വീണ്ടും സ്വീഡൻ ദേശീയ ടീമിലേക്ക്
X

സ്വീഡന്‍റെ എക്കാലത്തേയും മികച്ച ഫുട്‌ബോൾ താരങ്ങളിലൊരാളായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ച് സ്വീഡൻ.

മാർച്ച് അവസാനം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരിക്കും ഇബ്രാഹിമോവിച്ച് അഞ്ചു വർഷങ്ങൾക്കു ശേഷം ദേശീയ ടീമിന്‍റെ ജേഴ്‌സി അണിയുക. എസി മിലാന്‍റെ താരമായ 39 വയസുള്ള ഇബ്രാഹിമോവിച്ച് 2016ലാണ് ദേശീയ ടീമിൽ നിന്ന് വിരമിച്ചത്.

കഴിഞ്ഞ കുറച്ചുനാളുകളായി താരം ദേശീയ ടീമിൽ തിരിച്ചെത്തുമെന്നുള്ള സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും ഇന്നലെയാണ് ഇബ്രാഹിമോവിച്ചും സ്വീഡനും വാർത്ത സ്ഥിരീകരിച്ചത്.

TAGS :

Next Story