Quantcast

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോര്‍ഡ്‌സില്‍ നിന്നും മാറ്റുന്നു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ വേദി ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നിന്ന് മാറ്റിയേക്കും. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് കന്നി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

MediaOne Logo

  • Published:

    7 March 2021 7:09 AM GMT

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍  ലോര്‍ഡ്‌സില്‍ നിന്നും മാറ്റുന്നു
X

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ വേദി ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നിന്ന് മാറ്റിയേക്കും. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് കന്നി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ലോര്‍ഡ്‌സിലാവും ഫൈനല്‍ എന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയാണ് വേദി മാറ്റാന്‍ ഐ.സി.സിയെ പ്രേരിപ്പിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ജൂണിലാണ് ഫൈനല്‍. വേദി സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. ഇംഗ്ലണ്ടില്‍ തന്നെയായിരിക്കും ഫൈനല്‍.

വേദി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ബോര്‍ഡിനോടും അവരുടെ മെഡിക്കല്‍ ടീമിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ബയോബബ്ള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് മെഡിക്കല്‍ ടീമിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സമ്മറില്‍ ഇംഗ്ലണ്ട് ഒരുക്കിയപോലുള്ള ബയോബബ്ള്‍ ആണ് ഐ.സി.സി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്ത് കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഉറപ്പിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റോടെ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്ത് നേടുന്നത് ഇന്ത്യയാണ്.

17 മത്സരങ്ങളില്‍ നിന്നായി 12 ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഐ.സി.സി ടെസ്റ്റ് റാങ്കിങിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡ് രണ്ടാമതും. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 24 റണ്‍സിനുമായിരുന്നു ഇന്ത്യയു‌ടെ വിജയം. അക്സര്‍ പട്ടേലിന്‍റെയും രവിചന്ദ്ര അശ്വിന്‍റെയും അഞ്ചു വിക്കറ്റ് നേട്ടമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ആസ്ട്രേലിയയിലുള്‍പ്പെടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യയെ പൂട്ടുക ന്യൂസിലാന്‍ഡിന് വെല്ലുവിളിയാകും.

TAGS :

Next Story