Quantcast

ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ യുദ്ധകുറ്റങ്ങളിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷണം ആരംഭിച്ചു

ഇസ്രായേലിൻറയും അമേരിക്കയുടെയും എതിർപ്പ് മറികടന്നു കൊണ്ടാണ് നടപടി

MediaOne Logo

  • Published:

    4 March 2021 7:36 AM IST

ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ യുദ്ധകുറ്റങ്ങളിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷണം ആരംഭിച്ചു
X

ഫലസ്തീനിലെ ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ യുദ്ധകുറ്റങ്ങളിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷണം ആരംഭിച്ചു. ഇസ്രായേലിൻറയും അമേരിക്കയുടെയും എതിർപ്പ് മറികടന്നു കൊണ്ടാണ് നടപടി. 2014 ജൂൺ മുതൽ ഫലസ്തീൻ പ്രദേശങ്ങളിൽ നടന്ന യുദ്ധ കുറ്റങ്ങളാണ് കോടതിയുടെ അന്വേഷണ പരിധിയിൽ വരിക.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടർ ഫതൂഹ് ബെൻസൗദയാണ് ഔപചാരിക അന്വേഷണത്തിന് തുടക്കം കുറിച്ചത്. ഫലസ്തീൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കഴിഞ്ഞ മാസമാണ് ഹേഗ് കേന്ദ്രമായുള്ള കോടതി തീരുമാനിച്ചത്. വംശീയ ഉൻമൂലനം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ കുറ്റകൃത്യങ്ങളാണെന്ന വാദം അന്താരാഷ്ട്ര ക്രിമിനൽ കോടതി ശരി വെക്കുകയാണ്. കുറ്റം തെളിഞ്ഞാൽ ബന്ധപ്പെട്ടവർക്കെതിെര കർശന നടപടി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം. എന്നാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിയെ ഇസ്രായേൽ വിമർശിച്ചു. അന്വേഷണം നീതീകരിക്കാനാവില്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിെൻറ കുറ്റപ്പെടുത്തൽ. അതേ സമയം ശക്തവും ഉചിതവുമായ നടപടിയാണിെതന്ന് ഫലസ്തീൻ നേതാക്കൾ ചൂണ്ടിക്കാട്ടി.

TAGS :

Next Story