Quantcast

ഇടവേള ബാബുവും രമേശ് പിഷാരടിയും കോണ്‍ഗ്രസില്‍

ഇരുവരും ഐശ്വര്യ കേരള യാത്രായില്‍ പങ്കെടുത്തു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇരുവരും വേദിയിലെത്തിയത്

MediaOne Logo

  • Published:

    16 Feb 2021 8:58 PM IST

ഇടവേള ബാബുവും രമേശ് പിഷാരടിയും കോണ്‍ഗ്രസില്‍
X

നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക്. ഇരുവരും ഐശ്വര്യ കേരള യാത്രായില്‍ പങ്കെടുത്തു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇരുവരും വേദിയിലെത്തിയത്.

രമേശ് പിഷാരടിയുടെ സുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്നും ധർമജൻ മുമ്പ് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പിഷാരടി ചർച്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്

TAGS :

Next Story