വൻതുകയുടെ കരാറുകൾക്ക് ഒപ്പിട്ടു: ഐഡക്‍സ് മേളയ്ക്ക് സമാപനം
ഐഡക്‍സ് പ്രദർശനത്തിൽ ഇതുവരെ രണ്ടായിരത്തി അഞ്ഞൂറോളം കോടി ദിർഹത്തിന്‍റെ കരാറുകളാണ് ഒപ്പുവച്ചത്.

അന്താരാഷ്ട്ര പ്രതിരോധ, നാവികസേനാ പ്രദർശനത്തിന് അബൂദബിയിൽ പരിസമാപ്തി. കോടികളുടെ ആയുധ കരാറുകളാണ് അഞ്ചുനാൾ നീണ്ടുനിന്ന മേളയിൽ പിറന്നത്. ഇന്ത്യയിൽ നിന്ന് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളാണ് ഇക്കുറി മേളക്കെത്തിയത്.
ഐഡക്‍സ് പ്രദർശനത്തിൽ ഇതുവരെ രണ്ടായിരത്തി അഞ്ഞൂറോളം കോടി ദിർഹത്തിന്‍റെ കരാറുകളാണ് ഒപ്പുവച്ചത്. ബുധനാഴ്ച മാത്രം 214 കോടി ദിർഹത്തിന്‍റെ കരാറിൽ 6 രാജ്യാന്തര കമ്പനികളും 18 പ്രാദേശിക കമ്പനികളും കരാർ ഒപ്പിട്ടിരുന്നു. യാസ് ഹോൾഡിങ്, അബുദാബി ഷിപ്പ് ബിൽഡിങ് എന്നിവയുൾപ്പെടെ വിവിധ രാജ്യാന്തര കമ്പനികളുമായി എണ്ണമറ്റ കരാറുകളാണ് രൂപപ്പെട്ടത്.
ബോയിങ്, വല്ലോ എക്യുപ്‌മെന്‍റ് സ്‌പെയർ പാർട്‌സ് ട്രേഡിങ്, ഹാരിസ് ഇന്‍റര്‍നാഷണൽ ഐഎൻസി, എലെട്രോണിക്ക എസ്‌പിഎ എന്നിവയുമായും സമാപന ദിവസം കോടികളുടെ കരാറുകളിലാണ് ഒപ്പുവെച്ചത്. ഇന്ത്യയിൽ നിന്നുള്ള കമ്പനികൾക്കും വൻതുകയുടെ കരാറുകൾ ലഭിച്ചു.
Adjust Story Font
16

