Quantcast

‘ഖബറടക്കിയാലും മനുഷ്യനിൽ മരിക്കാത്ത ചിലതുണ്ട്’

​ഗ്രേവ്‍ലെസ് ഖബറിനകത്തും മരിക്കാത്ത ഓർമ്മകളെ പ്രതിനിധാനം ചെയ്യുന്നു.വില്യം ഫോൾക്ക്നറുടെ ആസ് എലെ ഡയിങ് എന്ന പുസ്തകത്തെ ആസ്പദമാക്കി മുസ്തഫ സയ്യറി സംവിധാനം ചെയ്ത ചിത്രമാണ് ​ഗ്രേവ്‍ലെസ്.

MediaOne Logo
‘ഖബറടക്കിയാലും മനുഷ്യനിൽ മരിക്കാത്ത ചിലതുണ്ട്’
X

പിതാവിന്റെ അവസാനത്തെ ആഗ്രഹമായതിനാൽ മൃതശരീരം ഖബറടക്കാനായി ഒരു ദൂരസ്ഥലത്തേക്ക് കൊണ്ട് പോവുകയാണ് നാല് മക്കൾ. ആ യാത്രയിൽ മറഞ്ഞ് കിടക്കുന്ന പ്രതികാരവും നിസ്സഹായതയും ഓർമ്മകളുമെല്ലാം പുനർജനിക്കുന്നു. ഗ്രേവ്‍ലെസ് ഖബറിനകത്തും മരിക്കാത്ത ഓർമ്മകളെ പ്രതിനിധാനം ചെയ്യുന്നു. വില്യം ഫോൾക്ക്നറുടെ ആസ് എലെ ഡയിങ് എന്ന പുസ്തകത്തെ ആസ്പദമാക്കി മുസ്തഫ സയ്യറി സംവിധാനം ചെയ്ത ചിത്രമാണ് ഗ്രേവ്‍ലെസ്.

മരണത്തെ രണ്ട് രീതിയിൽ സിനിമ സമീപിക്കുന്നു. മനസ് കൊണ്ടും യാഥാർത്ഥ്യം കൊണ്ടും. അച്ഛന്റെ ആഗ്രഹ സാഫല്യത്തിനായി രണ്ട് ദിവസം യാത്ര ചെയ്ത് വിദൂര ഗ്രാമത്തിൽ ഖബറടക്കാൻ സമ്മതിക്കുന്ന മൂന്ന് മക്കൾ മരണത്തെ മനസ് കൊണ്ട് നോക്കി കാണുമ്പോൾ മൃതദേഹം ഉടനെ തന്നെ സംസ്കരിക്കണമെന്നാവശ്യപ്പെടുന്ന അവരുടെ ജ്യേഷ്ഠൻ മരണത്തെ യാഥാർത്ഥ്യമായി ദർശിക്കുന്നു. മരിച്ച് രണ്ട് ദിവസമായിട്ടും അച്ഛന്റെ അവസാനത്തെ ആഗ്രഹത്തിനായി മൃതദേഹം ഖബറടക്കാതെ ജീർണ്ണിക്കുന്നതിനാൽ ഇത് പഴയ ഓർമ്മകളിലേക്ക് ജ്യേഷ്ഠനെ ചെന്നെത്തിക്കുന്നു. മരണത്തിലും ഉയരുന്ന സഹോദരങ്ങൾ തമ്മിലുള്ള വാക്കുതർക്കങ്ങളിലേക്കും മറക്കാത്ത പല ഓർമ്മകളിലേക്കും പ്രതികാരത്തിലേക്കും പസിനിമ യാത്ര ചെയ്യുന്നു. മനസ്സും യാഥാർത്ഥ്യവും തമ്മിലുള്ള യുദ്ധത്തിൽ ആര് വിജയിക്കുന്നു എന്നും സിനിമ പറയുന്നു.

വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത മരണത്തിലെ ഫിലോസഫി സിനിമയിലേക്ക് പ്രേക്ഷകനെ ചെന്നെത്തിക്കുന്നു. അഴുകി തുടങ്ങുന്ന ശവശരീരത്തിൽ നിന്നും ദുർഗന്ധമുണ്ടാവുന്നത് എന്താണെന്ന് പരിസരവാസികൾ അന്വേഷിക്കാനായെത്തുന്ന ഒരു രംഗമുണ്ട്
ഗ്രേവ്‍ലെസ്സിൽ. അഴുകിയ ബീഫ് കാറിനകത്തുണ്ടെന്നും അതിനാലാവാം ദുർഗന്ധമുണ്ടാവുന്നതെന്നും പറഞ്ഞ ശേഷം ഭക്ഷണം കഴിക്കാനാവാതെ പൊട്ടിക്കരയുന്ന ജ്യേഷ്ഠന്റെ നിസ്സഹായതകൾ പ്രേക്ഷകന്റെ കൂടി നിസ്സഹായാവസ്ഥയാകുന്നു. ഗ്രേവ്‍ലെസ് മരണമെന്ന യാഥാർത്ഥ്യത്തിൽ സങ്കീർണ്ണതകൾ കൊണ്ട് മെനഞ്ഞെടുത്ത ഒരു മനോഹര ചിത്രമാണ്.

TAGS :

Next Story