Quantcast

മലപ്പുറം കാളികാവിൽ അനധികൃത മദ്യ വിൽപന

മാളിയേക്കൽ സ്വദേശികളായ രണ്ട് യുവാക്കളെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

  • Published:

    15 Feb 2021 7:22 AM IST

മലപ്പുറം കാളികാവിൽ അനധികൃത മദ്യ വിൽപന
X

മലപ്പുറം കാളികാവിൽ അനധികൃത മദ്യ വിൽപന. മാളിയേക്കൽ സ്വദേശികളായ രണ്ട് യുവാക്കളെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. 40 കുപ്പി വിദേശമദ്യവും വാഹനവും പിടികൂടി.

കാളികാവ് പള്ളിശ്ശേരിയിൽ വെച്ചാണ് അനധികൃത മദ്യവിൽപ്പന നടത്തുന്നവരെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് പെട്രോളിംഗിനിടെ റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ട ഓട്ടോ പരിശോധിച്ചപ്പോഴാണ് അനധികൃത മദ്യവില്‍പന കണ്ടെത്തിയത്. സംഭവത്തിൽ മാളിയേക്കൽ വെള്ളപൊയിൽ സ്വദേശികളായ വിനീത് രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാൽപത് കുപ്പികളിലായി 20 ലിറ്റർ മദ്യമാണ് പിടികൂടിയത്.

അനധികൃത മദ്യവില്‍പനക്ക് ബീവറേജ്‌സ് ജീവനക്കാരുടെ സഹായം ലഭിച്ചുവെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി . പിടിയിലായ രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS :

Next Story