70 വയസിന് മുകളിലുള്ളവർക്ക് വാക്സിനായി രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് ബഹ്റൈന്‍
രാജ്യത്ത് 579 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്, കോവിഡ് രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞ മൂന്ന് പേർ കൂടി മരിച്ചു

ബഹ്‌റൈനിൽ 70 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ അനുമതി. മാര്‍ച്ച് മാസത്തില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയുള്ളതായി ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് വ്യക്തമാക്കി.
പ്രായം കൂടിയവരും വിട്ടുമാറാത്ത രോഗമുള്ളവരും വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് ബഹ്‌റൈന്‍ സാമൂഹിക മേഖലയെ തിരികെ കൊണ്ടു വരുന്നതിനും എല്ലാവരിലും കോവിഡ് വാക്‌സിന്‍ സന്ദേശം എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. മൂന്ന് ലക്ഷം പ്രതിരോധ വാക്‌സിനുകള്‍ ഉടന്‍ രാജ്യത്തെത്തും. ഓരോരുത്തരും തങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് 579 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞ മൂന്ന് പേർ കൂടി മരിച്ചു. പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട 579 പോസിറ്റീവ് കേസുകളിൽ 213 പേരാണ് പ്രവാസികൾ. 501 പേർ രോഗമുക്തരായി.
Adjust Story Font
16

