ബൈഡനെ പരാമര്‍ശിക്കാതെ ആശംസ നേര്‍ന്ന് ട്രംപ് പടിയിറങ്ങി
അമേരിക്കയുടെ 46ാമത് പ്രസിഡന്‍റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും

വിടവാങ്ങല്‍ പ്രസംഗത്തില്‍ ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെ പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് ഡോണൾഡ് ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നും ട്രംപ് പറഞ്ഞു.
ഇന്ന് വൈറ്റ് ഹൌസില്‍ ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങ് കാണാൻ നിൽക്കാതെ ട്രംപ് ഫ്ലോറിഡയിലേക്ക് തിരിച്ചുപോയേക്കും. സ്വന്തം വസതിയിലേക്കാണ് മാറുന്നത്. ഇവിടെയുള്ള സ്വകാര്യവസതി ക്ലബ് ആക്കി മാറ്റിയതിനെതിരെ നാട്ടുകാരുടെ പരാതി നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം അങ്ങോട്ട് മാറുന്നത്.
അമേരിക്കയുടെ 46ാമത് പ്രസിഡന്‍റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാനമായി കമല ഹാരിസ് രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായും സത്യപ്രതിജ്ഞ ചെയ്യും. കാപിറ്റോൾ ആക്രമണത്തിന്‍റയും എഫ്.ബി.ഐയുടെ കലാപ മുന്നറിയിപ്പിന്‍റെയും സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ നടക്കുക. സ്ഥാനമൊഴിയുന്ന ഡോണൾഡ് ട്രംപ് ഒഴിച്ച്, ജീവിച്ചിരിക്കുന്ന എല്ലാ മുൻ പ്രസിഡന്റുമാരും പങ്കെടുക്കും. ആരോഗ്യ കാരണങ്ങളാൽ ജിമ്മി കാർട്ടർ വിട്ടുനിന്നേക്കും.
Adjust Story Font
16

