കൊടിയത്തൂരിൽ പഞ്ചായത്ത് മെമ്പറെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തുകയും ഭർത്താവിനെ മർദ്ദിക്കുകയും ചെയ്തതായി പരാതി
കൊടിയത്തൂർ പഞ്ചായത്തിലെ പത്താം വാർഡ് മെമ്പർ മറിയം കുട്ടി ഹസ്സനെയും ഭർത്താവ് കുട്ടിഹസ്സനെയുമാണ് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്

കോഴിക്കോട് കൊടിയത്തൂരിൽ പഞ്ചായത്ത് മെമ്പറെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തുകയും ഭർത്താവിനെ മർദ്ദിക്കുകയും ചെയ്തതായി പരാതി. കൊടിയത്തൂർ പഞ്ചായത്തിലെ പത്താം വാർഡ് മെമ്പർ മറിയം കുട്ടി ഹസ്സനെയും ഭർത്താവ് കുട്ടിഹസ്സനെയുമാണ് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്.
ചെറുവാടി പൊറ്റമ്മൽ കവിലിട റോഡിന് സമീപമുള്ള സ്വകര്യ വ്യക്തിയുടെ വയൽ പ്രദേശം മണ്ണിട്ട് നികത്താനുള്ള ശ്രമം വില്ലേജ് ഓഫീസര്‍ ഷിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. ഇരുപത് ലോഡ് മണ്ണാണ് വയല്‍ നികത്താനായി കൊണ്ടുവന്നിരുന്നത്. കൊണ്ടുവന്ന വാഹനങ്ങളില്‍ നിന്ന് തന്നെ മണ്ണ് തിരിച്ചു കയറ്റി വിടുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. വയല്‍ നികത്തുന്നതിനെതിരെ പരാതി നല്‍കിയത് തന്‍റെ ഭര്‍ത്താവ് കുട്ടി ഹസനാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനവും ഭീഷണിയുമെന്ന് പഞ്ചായത്ത് മെമ്പര്‍ മറിയം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്കു പോകും വഴി രണ്ടു പേർ കുട്ടി ഹസ്സൻ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിർത്തി മർദിക്കുകയായിരുവെന്നാണ് പരാതി.
മർദ്ദനത്തിൽ കുട്ടി ഹസന് തലക്കും കണ്ണിനും പരിക്കേറ്റു. പഞ്ചായത്ത് മെമ്പറുടെയും ഭര്‍ത്താവിന്‍റെയും പരാതിയിൽ റിഷാദ് , ബഷീർ എന്നിവരുടെ പേരിൽ മുക്കം പോലീസ് കേസെടുത്തു. വയൽ നികത്തുന്നതോടെ സമീപപ്രദേശത്തെ കിണറുകളിലും മറ്റും കുടിവെള്ളം ഇല്ലാതാവുമെന്നാണ് നാട്ടുകാരുടെ ആശങ്ക . രണ്ട് വർഷങ്ങൾക്കു മുമ്പ് സമാനമായി പുഞ്ചപ്പാടത്ത് വയൽ മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു .
Adjust Story Font
16

