Quantcast

നാലാം ട്വന്‍റി-20 ഇന്ന്; തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ട്വന്‍റി-20 ഇന്ന് ഏഴിന്

MediaOne Logo

  • Published:

    18 March 2021 10:02 AM GMT

നാലാം ട്വന്‍റി-20 ഇന്ന്; തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം
X

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ട്വന്‍റി-20 ഇന്ന് ഏഴിന് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് അതൊരു ജീവന്‍മരണ പോരാട്ടമാണ്. ഒരു തോല്‍വി ഇന്ത്യയ്ക്ക് പരമ്പര നഷ്ടത്തിലേക്ക് നയിക്കും. പരമ്പരയില്‍ 2-1 ന് മുന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന്‍റെ സംബന്ധിച്ചിടത്തോളം കുറേകൂടി എളുപ്പമാണ് കാര്യങ്ങള്‍. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒരു മത്സരം ജയിച്ചാല്‍ അവര്‍ക്ക് പരമ്പര നേടാം.

കഴി‍ഞ്ഞ മത്സരത്തില്‍ നായകന്‍ കോലിയുടെ മികവിലാണ് ഇന്ത്യ പിടിച്ചുനിന്നത്. ബാറ്റിംഗ് നിരയില്‍ കോലിയൊഴികെ ബാക്കിയാര്‍ക്കും 30 റണ്‍സ് പോലും എടുക്കാനായില്ല. ബോളിംഗ് ഡിപാര്‍ട്ട്മെന്‍റും അവസരത്തിനൊത്ത പ്രകടനം കാഴ്ചവച്ചില്ല. 156 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ പ്രതിരോധിക്കാന്‍ ഉണ്ടായിട്ടും ഇംഗ്ലണ്ടിന്‍റെ രണ്ടു വിക്കറ്റ് മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വീഴ്ത്താനായത്.

ഈ പിഴവുകളൊക്കെ മറിക‌ടന്നാല്‍ മാത്രമേ ഇന്ത്യയ്ക്ക് ട്വന്‍റി-20യില്‍ ലോക ഒന്നാം നമ്പര്‍ ടീമിനെ മറികടക്കാന്‍ പറ്റൂ. ഒരു ആറാം ബോളിങ് ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇന്ത്യ ഈ മത്സരത്തിനിറങ്ങുക.

ബാറ്റിംഗ് നിരയെ കൂടി പരിഗണിച്ച് അതൊരു ഓള്‍റൌണ്ടറാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ രാഹുല്‍ ത്വിവാത്തിയക്കോ അക്സര്‍ പട്ടേലിനോ നറുക്ക് വീഴും.ഓപ്പണിങില്‍ രാഹുലും രോഹിത്തും തന്നെ തുടരാനാണ് സാധ്യത.

സാധ്യത ടീം- കെ.എൽ. രാഹുൽ, രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹർദിക്ക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ,ശാർദുൽ താക്കൂർ/ അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ് വേന്ദ്ര ചാഹൽ.

മറുവശത്ത് ഇംഗ്ലീഷ് നിര വളരെ ആത്മവിശ്വാസത്തോടെയും സമര്‍ദമില്ലാതെയുമായിരിക്കും മത്സരത്തിനറങ്ങുക. ടെസ്റ്റ് പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ഈ പരമ്പര നേടേണ്ടത് അഭിമാനപ്രശ്നം കൂടിയാണ്. ടീമില്‍ വലിയ മാറ്റങ്ങളില്ലാതെയാകും അവര്‍ ഇറങ്ങുക. ആകെയുണ്ടാകാന്‍ സാധ്യതയുള്ള മാറ്റം സാം കറനെ മാറ്റി മൊയീന്‍ അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

സാധ്യതാ ടീം- ജേസൺ റോയ്, ജോസ് ബട്ടലർ, ഡേവിഡ് മലാൻ, ജോണി ബാരിസ്റ്റോ, ബെൻ സ്റ്റോക്സ്, ഓയിൻ മോർഗൻ, സാം കറൻ/മൊയീൻ അലി, മാർക്ക് വുഡ്, ക്രിസ് ജോർദൻ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.

TAGS :

Next Story