Quantcast

ഈ ഇന്ത്യന്‍ ടീമിനെ ആരുമൊന്ന് ഭയക്കും

ടീം റാങ്കിങില്‍ മാത്രമല്ല ഇന്ത്യ ഒന്നാമത്, ടീമിലെ നിരവധി താരങ്ങളാണ് റാങ്കിങില്‍ ആദ്യ പത്തു റാങ്കില്‍

MediaOne Logo

  • Published:

    11 March 2021 5:04 AM GMT

ഈ ഇന്ത്യന്‍ ടീമിനെ ആരുമൊന്ന് ഭയക്കും
X

ലോകോത്തരമെന്ന് വിളിച്ചാല്‍ ആ വാക്കിനെ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് നിലവിലെ ഇന്ത്യന്‍ ടീം. ടെസ്റ്റ് റാങ്കിങില്‍‍ ഒന്നാമത് എത്തിയതോടൊപ്പം ഇന്ത്യയു‌ടെ വിവിധ താരങ്ങളാണ് റാങ്കില്‍ നില മെച്ചപ്പെടുത്തിയത്. നിലവില്‍ 120 റേറ്റിംഗ് പോയിന്‍റോ‌ടെയാണ് ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഏകദിന, 20-20 റാങ്കിങില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം.

ഇതു കൂടാതെ നിലവില്‍ ഇന്ത്യയുടെ ഒരുപിടി താരങ്ങളാണ് ആദ്യപത്ത് റാങ്കില്‍ നില്‍ക്കുന്നത്. ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിങില്‍ നായകന്‍ വിരാട് കോലി അ‍ഞ്ചാം സ്ഥാനത്തും, റിഷഭ് പന്ത് ആറ് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തും രോഹിത്ത് ശര്‍മയ്ക്ക് രണ്ടു സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഏഴാം സ്ഥാനം പങ്കിടുന്നുണ്ട്.

ബോളര്‍മാരുടെ ടെസ്റ്റ് റാങ്കിങില്‍ രണ്ടാം സ്ഥാനത്താണ് രവിചന്ദ്രന്‍ അശ്വിന്‍. നേരത്തെ ഏഴാം സ്ഥാനത്തായിരുന്നു അശ്വിന്‍. ഇതുകൂടാതെ രണ്ടു സ്ഥാനം പിറകോട്ടു പോയെങ്കിലും ജസ്പ്രിത് ബൂമ്ര പത്താം സ്ഥാനത്തുണ്ട്.

ടെസ്റ്റ് ഓള്‍ റൗണ്ടര്‍ താരങ്ങളുടെ റാങ്കിങില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തും രവിചന്ദ്രന്‍ അശ്വിന്‍ നാലാം സ്ഥാനത്തുമാണ്.

ഏകദിന ബാറ്റ്സ്മാന്‍മാരുടെ റാങ്കിങില്‍ നായകന്‍ കോലിയും രോഹിത്തും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുകയാണ്. ഏകദിന ബോളര്‍മാരില്‍ ബൂമ്ര നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഏകദിന ടെസ്റ്റ് ഓള്‍ റൗണ്ടര്‍ താരങ്ങളുടെ പട്ടികയില്‍ ജഡേജ എട്ടാം സ്ഥാനത്താണ്.

20-20 ബാറ്റ്സ്മാന്‍മാരില്‍ കെ.എല്‍. രാഹുല്‍ മൂന്നാം സ്ഥാനത്തും കോലി കോലി ആറാം സ്ഥാനത്തുമാണ്. അതേസമയം 20-20 ബോളര്‍മാരുടെ പട്ടികയിലും ഓള്‍ റൗണ്ടറുമാരുടെ പട്ടികയിലും ആദ്യപത്തില്‍ ഇന്ത്യയില്‍ നിന്ന് ആരുമില്ല.

TAGS :

Next Story