ഐസിസിയുടെ എല്ലാ ചാമ്പ്യന്‍ഷിപ്പിലും ഫൈനലില്‍ കടന്ന ആദ്യ ടീമായി ഇന്ത്യ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയതോടെയാണ് ഇന്ത്യയുടെ നേട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയതോടെ ഇന്ത്യയെ തേടിയെത്തിയത് പുതിയ നേട്ടം. ഐസിസിയുടെ എല്ലാ ചാമ്പ്യന്‍ഷിപ്പിലും ഫൈനലില്‍ കടന്ന ആദ്യ ടീമായി ഇന്ത്യ.
1983 ലെ ഏകദിന ലോകകപ്പ് ഫൈനല്‍, 2000ത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2007 ല്‍ 20-20 ലോകകപ്പ് ഫൈനല്‍, 2021 ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇവയാണ് ഇന്ത്യയ്ക്ക് ലഭിച്ച നേട്ടങ്ങള്‍.
ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, 20-20 ലോകകപ്പ് എന്നീ കിരീടങ്ങളും ബിസിസിഐയുടെ ഷെല്‍ഫിലേക്കെത്തിക്കാനും ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഇനി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൂടി ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Next Story
Adjust Story Font
16

