Quantcast

ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ

ആദ്യ പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് നേടിയിട്ടുണ്ട്.

MediaOne Logo

  • Published:

    14 March 2021 7:34 PM IST

ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ
X

ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ച നായകന്‍റെ തീരുമാനം ശരിവച്ചുകൊണ്ട് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം 20-20യില്‍ ആദ്യഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ മത്സരത്തിന്‍റെ ആദ്യ ഓവറിലെ മൂന്നാം ബോളില്‍ തന്നെ ജോസ് ബട്ട്‌ലര്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി ഗോള്‍ഡന്‍ ഡക്കാകുകയായിരുന്നു. ഭുവി എറിഞ്ഞ ഗുഡ് ലെംഗ്ത്ത് ബോളിനു മുന്നില്‍ കുരുങ്ങിയ ബട്ട്‌ലര്‍ റിവ്യു പോലും നല്‍കാതെ പവലിനിയലേക്ക് നടക്കുകയായിരുന്നു.

മത്സരത്തിലെ ആദ്യ പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് നേടിയിട്ടുണ്ട്. 20 റണ്‍സുമായി ജേസണ്‍ റോയിയും 18 റണ്‍സുമായി ഡേവിഡ് മലാനുമാണ് ക്രീസില്‍.

TAGS :

Next Story